എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.
പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം കോടതിയെ അറിയിച്ചു. പ്രതിക്ക് ഭരണതലത്തിൽ വലിയ ബന്ധമെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ ഹർജിയിൽ പറയുന്നു. സിപിഐഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. നീതി ലഭിക്കണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് കുടുംബം കോടതിയെ അറിയിക്കുന്നു.
ഗുരുതരമായ ആരോപണമാണ് കുടുംബം ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് സംശയമുണ്ടെന്ന് ഹര് ജിയില്‍ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി.
ബന്ധുക്കളുടെ അനിവാര്യമായിരുന്നു, അതുണ്ടായില്ല. കുടുംബം എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടത്തി – തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറയുന്നു.



