ലഘുലേഖയിലൂടെ സുവിശേഷീകരണം

ക്രൈസ്തവ ലഘു ലേഖകൾ എക്കാലവും മനുഷ്യന് പ്രതീക്ഷയുടെയും പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശം നൽകുന്നവയാണ്. അത് സമൂഹത്തെ വളരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരു സുവിശേഷകന് എത്തുവാൻ സാധിക്കാത്ത മേഖലകളിൽ പോലും ലഘുലേഖ വഴി സുവിശേഷം എത്തിക്കുവാൻ ഇടയാകുന്നു എന്നുള്ളത് സന്തോഷം പകരുന്ന കാര്യമാണ്.

സഭാപ്രവർത്തനങ്ങളിലും സഭയുടെ വളർച്ചയിലും ലഘുലേഖകൾക്ക് മുഖ്യ പങ്ക് ഉണ്ട്. സ്വമേധാ വേലയിലും, ഭവനസന്ദർശന പ്രവർത്തനത്തിലും, പരസ്യയോഗങ്ങളിലും ഇന്നും പ്രധാന പങ്കുവഹിക്കുന്നത് ലഘുലേഖകൾ തന്നെയാണ്. കേരളത്തിലെ അനേക പരസ്യയോഗ ടീമുകൾ ഈ ലഘുലേഖകൾ ആയിരക്കണക്കിന് ആളുകളിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.

അക്ഷരത്തിലൂടെ സുവിശേഷീകരണം ലക്ഷ്യമാക്കികൊണ്ട് പാസ്റ്റർ ഷാജി ആലുവിള തൻ്റെ പതിനൊന്നാമത്തെ ലഘു ലേഖ പുറത്തിറക്കുവാനുള്ള പരിശ്രമത്തിലാണ്. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം അനേകരെ നശിപ്പിക്കയും കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്നു. ലഹരി വിമുക്ത സന്ദേശം ഉൾക്കൊള്ളുന്ന വിവിധ നിലയിലുള്ള മൂന്ന് ലഘു ലേഖകൾ ഉൾപ്പടെ പത്ത് ട്രാക്ടുകൾ ഇപ്പൊൾ അദ്ദേഹം പുറത്തിറക്കി. ലക്ഷകണക്കിന് കോപ്പികളാണ് അനുവാചകരിൽ എത്തിച്ചത്. തികച്ചും സൗജന്യമായി കേരളത്തിലെ മിക്ക ജില്ലകളിലും വിതരണംചെയ്യുവാൻ ഇടയായി.

“ആത്മഹത്യക്കോ ഈ സുന്ദര ജീവിതം?” എന്ന ലഘുലേഖ വയിച്ച് പലരും ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുവാൻ ഇടയായി. “ജീവിതത്തിൻ്റെ താളം തെറ്റിക്കുന്ന ലഹരി”, “കൊല്ലാതെ കൊല്ലും ഈ മദ്യവും മയക്കു മരുന്നും മനുഷ്യനെ”, “ലഹരിയുടെ മരണ വലയിൽ വീഴരുതെ!” എന്നീ ലഘു ലേഖകൾ സമൂഹത്തെ വളരെ ഏറെ സ്വാധീനിച്ചു.

കോവിഡ് കാലത്തിറക്കിയ “കോവിഡ് 19: നമ്മെ പഠിപ്പിക്കുന്നു പുതു ചിത്തരായി പുറത്തുവരിക” എന്ന ലഘു ലേഖയും ആ കാലഘട്ടത്തിൽ സുവിശേഷ പ്രവർത്തനത്തിന് വളരെ അനുഗ്രഹം ആയിരുന്നു.

“ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ”, “ക്രിസ്മസ് പുതുവത്സര സന്ദേശം”, “പ്രത്യാശയോടെ ജീവിക്കൂ നല്ലൊരു വിശ്രമത്തിനായി”, “ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ലല്ലോ”, “പാപം ഉപേക്ഷിക്കൂ, സമാധാനം നേടു” എന്നീ ട്രാക്ടുകളുടെ പതിനായിരക്കണക്കിന് കോപ്പികൾ വിവിധ മാധ്യമത്തിലൂടെ ജനത്തിലെത്തിച്ചു.

പരസ്യയോഗങ്ങൾ വഴി കേരളത്തിൽ പലയിടത്തും ദൈവദാസന്മാർ ഇന്നും ഈ ലഘുലേഖകൾ വിതരണം നടത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ട്രാക്ടാണ് – “മനമേ വ്യാകുലമരുതെ, മോചകൻ അരികിലുണ്ട്!” പതിനൊന്നമത്തെ ട്രാക്ട് “ഈ യാത്ര എങ്ങോട്ട്?” എന്നതിൻ്റെ പണിപ്പുരയിലാണ് ഇപ്പൊൾ ഷാജി ആലുവിള. ഒരുകൂട്ടം ദൈവദാസന്മാരും വിശ്വാസികളും ചേർന്ന് “ബഥേൽ ലഹരി വിമുക്ത മിനിസ്ട്രിസ്” എന്ന ഒരു ടീം പ്രവർത്തനവും അദ്ദേഹം നടത്തിവരുന്നു. ചെന്നിത്തല ബഥേൽ എ ജി സഭാ ശുശ്രൂഷകനും “ക്രൈസ്തവചിന്ത” പത്രത്തിൻ്റെ എഡിറ്ററും കൂടി ആണ് പാസ്റ്റർ ഷാജി ആലുവിള.

ഈ ലഘു ലേഖകകൾ ആവശ്യമുള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക
9846473400.