സുരേഷ് ഗോപിയുടെ ധാർഷ്ട്യം വീണ്ടും മാധ്യമ പ്രവർത്തകനെതിരെ; റൂമിലേക്ക് വിളിച്ച് വരുത്തി കാണിച്ച് തരാമെന്ന ഭീഷണിയും

തിരുവനന്തപുരം: വഖഫ് പരാമർശത്തിൽ പ്രതികരണം തേടിയ ട്വന്റിഫോർ റിപ്പോർട്ടറെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ട്വന്റിഫോർ ന്യൂസ് റിപ്പോർട്ടർ അലക്സ് റാം മോഹനോട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത്. മുനമ്പം വിഷയത്തിൽ പ്രതികരണം ചോദിച്ചപ്പോൾ ഒറ്റക്ക് വിളിച്ച് ചോദ്യം ചെയ്തു.

തിരുവനന്തപുരത്ത് ഒരു സ്വകാര്യ പരിപാടിയിൽ ഉദ്ഘാടകനായി എത്തിയതായിരുന്നു സുരേഷ് ​ഗോപി. ഇതിനിടെ വഖഫ് പരാമർശത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. പരിപാടിയ്ക്ക് ശേഷമാണ് പ്രതികരണം തേടിയത്. എന്നാൽ ഒന്നും മിണ്ടാതെ കടന്നു പോകുകയായിരുന്നു. ഇതിന് ശേഷം ട്വന്റിഫോർ റിപ്പോർട്ടറെ അകത്തേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയും ധാർഷ്ട്യമായി മറുപടി നൽകുകയും ആയിരുന്നു.

താൻ നടത്തിയ പ്രസംഗം കേട്ടിരുന്നോയെന്നാണ് സുരേഷ് ഗോപി ചോദിച്ചത്. എന്നാൽ പ്രസംഗത്തെ സംബന്ധിച്ചല്ല അതിനോട് കോൺഗ്രസും സിപിഐഎമ്മും നടത്തിയ പ്രതികരണങ്ങളിലാണ് മറുപടി ചോദിച്ചതെന്ന് റിപ്പോർട്ടർ പറഞ്ഞു. പറയാൻ സൗകര്യമില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

പാർലമെന്റിൽ കാണിച്ചുതാരാമെന്ന് റിപ്പോർട്ടറോട് പറഞ്ഞു. ഇതിനിടെ കേന്ദ്ര മന്ത്രി റിപ്പോർട്ടുമായി സംസാരിക്കുന്നത് ഗൺമാൻ മൊബൈലിൽ പകർത്തിയി. മറ്റ് മാധ്യമങ്ങളെ അകത്തേക്ക് വിളിക്കുമെന്ന് റിപ്പോർട്ടർ പറഞ്ഞതോടെ മൊബൈൽ ഓഫ് ചെയ്യുകയായിരുന്നു. എന്തിനാണ് അപമര്യാദയായി പെരുമാറുന്നതെന്ന് സുരേഷ് ഗോപിയോട് ചോദിച്ചപ്പോൾ മറുപടി നൽകിയില്ല.

*ഐ. പി. സി പിളരുമോ ?*