മാവേലിക്കര: അസ്സംബ്ലീസ്സ് ഓഫ് ഗോഡ് മാവേലിക്കര സെക്ഷൻ്റെ നേതൃത്വത്തിൽ ഇടപ്പോൺ കേന്ദ്രമാക്കി പുതിയ പ്രവർത്തനം ആരംഭിച്ചു.
സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രഭ റ്റി തങ്കച്ചൻ പുതിയ സഭാപ്രവർത്തനം പ്രാർത്ഥിച്ച് സമർപ്പണം ചെയ്തു. സെക്ഷൻ ട്രഷറാർ പാസ്റ്റർ മോനി വർഗീസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാം മോനി സ്വാഗതം പറഞ്ഞു. പാസ്റ്റർ കുഞ്ഞുമോൻ ലൂക്കോസ് സങ്കീർത്തനം വായിച്ചു.
മുമ്പ് ആരംഭിച്ച പ്രവർത്തനത്തിന് പ്രതിസന്ധി നേരിട്ടപ്പോൾ എ ജി യുടെ പ്രവർത്തനം നിന്നുപോയിരുന്നു. എന്നാൽ ഇവിടെ ദൈവവേലയുടെ സാദ്ധ്യതകൾ മനസ്സിലാക്കി സഭാപ്രവർത്തനം ചെയ്യുവാൻ നിയുക്തനായിരിക്കുന്നത് പാസ്റ്റർ മോനി
സാമും കുടുംബവും ആണ്.
ഇടപ്പോൺ ജംക്ഷനിൽ ഒലിവ്ഗാർഡന് എതിർവശത്തുള്ള കെട്ടിടത്തിലാണ് റിവൈവൽ എ ജി സഭയുടെ ആരാധന നടക്കുന്നത്. എ ജി മാവേലിക്കര സെക്ഷൻ്റെ ഇരുപത്തി മൂന്നാമത്തെ സഭയാണ് ഇടപ്പോൺ എ ജി.
ക്രൈസ്തവ ചിന്തക്ക് വേണ്ടി ഷാജി ആലുവിള ആശംസ അറിയിച്ചു.



