റായ്പൂരിൽ ശാരോൻ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 മുതൽ

ഛത്തീസ്ഗഡ്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഛത്തീസ്ഗഡ് സൗത്ത് ബാരാഗഡ് സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 തിങ്കൾ മുതൽ 6 ബുധൻ വരെ റായ്പൂർ മിഷൻ ഇന്ത്യ ബൈബിൾ കോളേജ് ക്യാമ്പസിൽ വച്ച് നടക്കും.

പാസ്റ്റർ ഏബിൾ വർഗ്ഗീസ് (കാംകീർ), പാസ്റ്റർ വിനോദ് ആചാര്യ (ഭിലായ്), സിസ്റ്റർ ജോയ്സ് വർഗ്ഗീസ്, ബ്രദർ കുര്യൻ പത്രോസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.

കോൺഫറൻസിന് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോമോൻ വർഗ്ഗീസും മറ്റു ഭാരവാഹികളായ പാസ്റ്റർ ചന്ദ്രേഷ് യാദവ്, പാസ്റ്റർ രാജേഷ് നാഗ്, പാസ്റ്റർ ചൈതന്യ ഹർപാൾ എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: പാസ്റ്റർ ജോമോൻ വർഗ്ഗീസ് (സെൻ്റർ മിനിസ്റ്റർ) 7440684445

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു