സാധാരണ പൗരനായി അമേരിക്കൻ പ്രസിഡന്‍റ്! വോട്ട് ചെയ്യാനായി വരിയിൽ നിന്നത് ഒന്നും രണ്ടുമല്ല, 40 മിനിട്ട്!

അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തന്‍റെ വോട്ട് ചെയ്ത് നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ. ഒരു സാധാരണ പൗരനെ പോലെ വരിയിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്‍റ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ട് ചെയ്യാനായി 40 മിനിറ്റോളം കാത്തുനിന്ന പ്രസിഡന്‍റ് വരിയില്‍ നിന്നുന്ന വോട്ടർമാരുമായി കുശലം പങ്കിടുകയും ചെയ്തു. മാത്രമല്ല തന്‍റെ മുന്നില്‍ വീല്‍ചെയറിലിരുന്ന വയോധികയെ മുന്നോട്ട് നീങ്ങാനായി സഹായിക്കുകയും ചെയ്തു. തന്‍റെ തിരിച്ചറിയല്‍ രേഖ തെരഞ്ഞെടുപ്പ് പ്രവർത്തകക്ക് കൈമാറി ഫോമില്‍ ഒപ്പിട്ട ശേഷമാണ് ബൈഡൻ വോട്ട് ചെയ്തത്. ജോ ബൈഡൻ വോട്ടുചെയ്യുന്നു എന്ന് ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞ ശേഷമാണ് അമേരിക്കൻ പ്രസിഡന്‍റ് വോട്ടവകാശം വിനിയോഗിച്ചത്.

കറുത്ത തുണികൊണ്ട് മറച്ച ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ബൈഡൻ തെരഞ്ഞെടുപ്പ് പ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. പ്രസിഡന്‍റ് സ്ഥാനാർഥിയായ നിലവിലെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റുകള്‍ വിജയിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ബൈഡൻ മടങ്ങിയത്.

അതേസമയം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. വാശിയേറിയ പോരാട്ടമാണ് ഡോണള്‍ഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്ബോള്‍ അഭിപ്രായ സർവേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന സർവെ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്. ബൈഡന്‍റെ പകരക്കാരിയായി കമല സ്ഥാനാർത്ഥിയായെത്തിയപ്പോളുള്ള അഭിപ്രായ സർവേകളില്‍ തിരിച്ചടി നേരിട്ടിരുന്ന മുൻ പ്രസിഡന്‍റ് ഇപ്പോള്‍ മുന്നേറുന്നുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് സർവെ ഫലം ചൂണ്ടികാട്ടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നവംബര്‍ 5 ന് അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല ക്യാമ്ബിനെ സംബന്ധിച്ചടുത്തോളം ആശങ്കയുണ്ടാക്കുന്നതാണ് പുതിയ സർവെ ഫലമെന്ന് വ്യക്തമാണ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും