തന്റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം മുഹമ്മദ് ഷാ ചെറിയ ചെറിയ ലോഡിങ്ങ് പണികള്‍ ചെയ്തിരുന്നു.
മെച്ചപ്പെട്ട ജോലിക്ക് വേണ്ടി അപേക്ഷിക്കുമ്പോഴെല്ലാം ഇഷ്ടപ്പെട്ട് നീട്ടിവളര്‍ത്തിയ മുടി തടസ്സമായി മാറി. ഒരു ജോലിക്ക് വേണ്ടി മുടി മുറിച്ച് കളയാന്‍ അയാള്‍ ഇഷ്ടപ്പെട്ടതേയില്ല. പകരം പഠനകാലം മുതലേ മനസ്സില്‍ കൊണ്ടുനടന്നിരുന്ന സ്വപ്നമായ സ്വന്തമായ ഒരു ബ്രാന്റ് നിര്‍മ്മിച്ചെടുക്കാന്‍ തീരുമാനിച്ചു.
അതിന് വാട്ടര്‍ കളര്‍ ഓര്‍ഗാനിക്സ് ( WC Organics) എന്ന പേരും നല്കി. സ്വന്തമായി ഒരു കമ്പനി തുടങ്ങാനുളള അറിവോ മൂലധനമോ അയാള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാലും 6000 രൂപ മുതല്‍ മുടക്കിലാണ് തന്റെ ആദ്യ സംരംഭമായ വെല്‍നസ്സ് സ്കിന്‍ & ഹെയര്‍ കെയര്‍ ബിസിനസ്സ് അദ്ദേഹം തുടങ്ങുന്നത്.
തുടക്കത്തില്‍ വ്യാപാരം വളരെ കുറവായിരുന്നു. പക്ഷേ, ഗുണനിലവാരത്തില്‍ ഒരു കോംപ്രമൈസിനും WC Organics തയ്യാറായില്ല.
സോഷ്യല്‍ മീഡിയ വഴി തന്റെ ഉത്പന്നങ്ങളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചു. പതിയെ ബിസിനസ്സ് വളര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ യൂണിററ് ആരംഭിച്ചു.
ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ധാരാളം ഉത്പന്നങ്ങളും ഭക്ഷണസാധനങ്ങളും WC ഓര്‍ഗാനിക്സ് ഇന്ന് പുറത്തിറക്കുന്നു.. സ്വന്തം ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റാതെ ആ ആഗ്രഹങ്ങളെ നെഞ്ചോട് ചേര്‍ത്ത് കഠിനാധ്വാനം ചെയ്യുക . സ്വപ്നങ്ങളെ സഫലമാക്കാനുളള എളുപ്പവഴി അതൊന്ന് മാത്രമാണ്
– ശുഭദിനം.




