നസ്റല്ലയ്ക്ക് ശേഷം പിൻഗാമിയായി പരിഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഹിസ്ബുല്ല

ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റല്ലയ്ക്ക് ശേഷം സംഘടനയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സഫിയുദ്ദീന് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ ഹിസ്ബുല്ല.

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലയുടെ അടുത്ത നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്.

നസ്റല്ല കൊല്ലപ്പെട്ടതിന് ശേഷം ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിമിനൊപ്പം സെയ്ഫുദ്ദീൻ ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച്‌ വരികയായിരുന്നു.

നസ്റല്ലയുടെ ബന്ധുവായിരുന്ന സെയ്ഫുദ്ദീൻ ഹിസ്ബുല്ലയുടെ ജിഹാദ് കൗണ്‍സില്‍ അംഗവുമായിരുന്നു. ഹിസ്ബുല്ലയുടെ സായുധ സംഘത്തിന്റെ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും എക്സിക്യൂട്ടീവ് കൗണ്‍സിലിൻ്റെ തലവനായി പ്രവർത്തിക്കുകയും ചെയ്തയാളാണ് സെയ്ഫുദ്ദീൻ. സംഘടനയുടെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളും സെയ്ഫുദ്ദീൻ കൈകാര്യം ചെയ്തിരുന്നു.

ലെബനനിലെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സെയ്ഫുദ്ദീന്റെ മരണം ഹിസ്ബുല്ലയുടെ നേതൃത്വത്തിന് ശക്തമായ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും