യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ്,അയർലണ്ട് ആൻഡ് നോർത്തേൺ അയർലണ്ട് വാർഷിക സമ്മേളനം

അയർലണ്ട്. വേർപെട്ട ദൈവമക്കളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തക്കൊസ്റ്റൽ ഫെല്ലോഷിപ്പ്, അയർലണ്ട് ആന്റ് നോർത്തേൺ അയർലണ്ടിന്റെ 10 -മത് വാർഷിക സമ്മേളനം ഒക്ടോബർ 25 മുതൽ 27 വരെ ഡബ്ലിനിലെ സോളിഡ് റോക്ക് സെന്ററിൽ നടത്തപ്പെടും. പൊതു സമ്മേളനം, യൂത്ത് മീറ്റിംഗ്, കുട്ടികൾക്കായുള്ള എക്സൽ മീറ്റിംഗ്, സംയുക്ത ആരാധന എന്നീ പ്രോഗ്രാമ്മുകൾ സമ്മേളനത്തിൽ ഉണ്ടായിരിക്കുന്നതാണ്.
അനുഗ്രഹീത ശുശ്രൂഷകരായ പാസ്റ്റർ. ബാബു ചെറിയാൻ, പാസ്റ്റർ ജേക്കബ് മാത്യു എന്നിവർ ദൈവവചന സന്ദേശം നൽകുന്നു. ബ്രദർ ലോർഡ്സൺ ആന്റണി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജോസഫ് ഫിലിപ്പ് (പ്രസിഡന്റ് ), പാസ്റ്റർ എബി വർഗ്ഗീസ് ( വൈസ് പ്രസിഡന്റ് ), പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ് ( വൈസ് പ്രസിഡന്റ് ),ജോബിൻ ജോർജ്‌ ( സെക്രട്ടറി ),എബ്രഹാം മാത്യു ( ജോയിന്റ് സെക്രട്ടറി ),ശാമുവേൽ ജോസഫ് ( ട്രഷറർ ),ജോഷ്വാ തോമസ് ( യൂത്ത് സെക്രട്ടറി ), ജോസിയ ചെറിയാൻ ( ക്വയർ കോർഡിനേറ്റർ ) എന്നിവർ നേതൃത്വം വഹിക്കും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും