
■ കെ.എൻ റസ്സൽ സംസാരിക്കുന്നു , മറയില്ലാതെ
സിനിമാലോകം ഇതിൽപ്പരം ഇനി നാറാനൊന്നുമില്ല. വല്ലപ്പോഴും സിനിമയിലെ തമാശഭാഗങ്ങൾ കാണാറുണ്ടായിരുന്നു. കഥ ആസ്വദിക്കാനല്ല. മറിച്ച് വൈകുന്നേരങ്ങളിൽ മാനസിക സംഘർഷം ഒഴിവാക്കി ഒന്ന് ചിരിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. വെട്ടും കുത്തും കൊലപാതകവും വരുമ്പോൾ റ്റി.വി ഓഫാക്കും. കല, സാഹിത്യം, സ്പോർട്സ് എന്നിവ നാം മുഴുവനായി ഒഴിവാക്കേണ്ടതില്ല. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികൾക്ക് ഇത് പഠനമേഖല കൂടിയാണ്.
‘അമ്മ’ എന്ന സിനിമാക്കാരുടെ സംഘടനയിൽ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമേ ധാർമ്മികത നിലനിർത്തുന്നവരായി ഉള്ളു. സൂപ്പർ സ്റ്റാറുകളും അപവാദ കുരുക്കിലാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ നശിപ്പിത് തന്നെ അവരെ രക്ഷിക്കാൻ വേണ്ടിയാണല്ലോ. അപൂർവ്വം ചിലരൊഴിച്ച് ബാക്കിയുള്ളവരെല്ലാം അപവാദച്ചുഴിയിലാണ്. കൂടുതലും സ്ത്രീ പീഡന കഥകളാണ് കേൾക്കുന്നത്.
അമ്മായിയമ്മയ്ക്ക് വിഷം കൊടുക്കാനും അവരുടെ തലയിൽ ചിരവയ്ക്ക് അടിക്കാനും പഠിപ്പിക്കുന്ന സീരിയൽ എന്ന ചാണകക്കുഴിയിലും സിനിമാസമാനമാണ് സാഹചര്യങ്ങൾ. പട്ടിണിയിലും പരിവട്ടത്തിലുമായി കഴിഞ്ഞിരുന്ന കുറെ നല്ല മനുഷ്യർ രക്ഷപ്പെട്ടത് ഈ സീരിയൽ മുഖാന്തിരമാണ് എന്നത് ഇവിടെ മറക്കുന്നില്ല. മദ്യപിച്ച് വണ്ടിയോടിച്ച് നടക്കുന്ന നടികൾ പോലീസ് പിടിയിലാകുന്നു.
അവരോട് തട്ടിക്കയറുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ പ്രതിക്ക് അനുകൂലമായി സംസാരിക്കുന്ന ‘ വനിതകൾ ‘ ഈ കലാലോകത്തുള്ളത് തന്നെ ഇവരുടെ ഇടയിലെ അന്ത:ഛിദ്രത്തിന് തെളിവാണ്. കള്ളക്കടത്തുകളിലും സിനിമാലോകത്തെ വമ്പൻമാർ വലിച്ചിഴക്കപ്പെടുന്നുണ്ട്. മദ്യപിച്ച് കാർ ഓടിച്ച് പാവപ്പെട്ട സ്‌കൂട്ടർകാ രൻ്റെ നെഞ്ചത്ത് കയറ്റിയ സിനിമാക്കാരൻ പറയുന്നതും നാം കേട്ടു. വണ്ടിയായാൽ തട്ടിയെന്നും മുട്ടിയെന്നും വരുമെന്നായിരുന്നു ബൈജു സന്തോഷിൻ്റെ കമൻ്റ്. അങ്ങനെയെങ്കിൽ ഒരു ജെ സി ബി അവൻ്റെ നെഞ്ചത്തോട്ട് കയറ്റിയിട്ട് അത് പോലെ പറഞ്ഞാൽ മതിയല്ലോ.
മുകേഷിൻ്റെ സകല വൃത്തികേടുകളും സി.പി.എമ്മിന് അറിയാമായിരുന്നു. നാട്ടുകാർ അറിഞ്ഞു കെട്ടിയത് എത്രയെന്നതിനും അറിയാതെ കെട്ടി യതെത്രയെന്നതിനും വ്യക്തമായ കണക്കുകളില്ല. എന്നിട്ടും സി.പി.എം അയാളെ പാർലമെൻ്റിലേക്ക് അയച്ച് സ്ഥാനക്കയറ്റം നൽകാൻ നോക്കി എന്നതാണ് രസകരം. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ മുതൽ നീണ്ടുകിടക്കുന്നു ആ വ്യൂഹം. സിദ്ദിക്ക്, ഇടവേള ബാബു ,ജയസൂര്യ എന്ന കൗശലക്കാരൻ വരെ ഈ കൂട്ടത്തിലുണ്ട്. പിണറായിയുടെ മന്ത്രിസഭയിലുമുണ്ടൊരു സ്ത്രീലംമ്പടൻ. അയാൾ എത്ര എണ്ണത്തിനെ കെട്ടാതെ കെട്ടി എന്നതിന് യാതൊരു കണക്കുമില്ല. ടിനു ജോർജിൻ്റെ സന്തത സഹചാരിയും കടുത്ത ക്രിസ്തു ‘ ഭക്തനുമാണ് ‘ ഈ മാതൃകാ മന്ത്രി.
കലാലോകം ഇപ്പോൾ കലാപലോകമാണ്. അമ്മ എന്ന സിനിമാ സംഘടന ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം. മെയിൻ പുള്ളികളെല്ലാം രാജിവച്ച് പുറത്ത് പോയിരിക്കുന്നു. സാധാരണ സംഘടനകളിൽ ഭൂരിഭാഗം ആളുകളും നല്ല മനുഷ്യരായിരിക്കും. കുറച്ച് പേർ ആ സംഘടനയ്ക്കോ പ്രസ്ഥാനത്തിനോ നാണക്കേടുണ്ടാക്കുന്നവരായി ഉണ്ടാകും എന്നത് നിഷേധിക്കുന്നില്ല. എന്നാൽ ഈ സംഘടനയിൽ 400 ൽ താഴെ അംഗങ്ങൾ മാത്രമേ ഉള്ളു. ഇതിൽ എത്ര പേരാണ് ധാർമ്മികത കാത്തു സൂക്ഷിക്കുന്നവരായി ഉള്ളത്.
രസകരമായ മറ്റൊരു കാര്യം കൂടി പറയാം. ഇവർ സമൂഹവുമായി സംവദിക്കുന്ന സിനിമകളിലെ ഉള്ളടക്കം എല്ലാം അതിമഹത്തരമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഒരുവനെ ചതിച്ചാൽ അവന് കിട്ടുന്ന ശിക്ഷ സിനിമയിലൂടെ അവതരിപ്പിച്ച് കയ്യടി വാങ്ങിയവനാണ് ഈ പെൺപിള്ളേരെ മുഴുവൻ കുഴപ്പത്തിലാക്കിയിരിക്കുന്നത്. സിനിമയിൽ കള്ളം പറയാൻ പാടില്ല എന്നാണ് അഭിനയിച്ച് നാട്ടുകാരെ പഠിപ്പിക്കുന്നത്.
നല്ല കാര്യം. പക്ഷേ ഇവരോ ? രണ്ടാനമ്മയുടെ പീഢനം സഹിക്കാനാവാതെ വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ സഹായിക്കുന്ന ‘സഹോദരനാണ്’ സിനിമയിലെ നായകൻ. ഇയാളുടെ യഥാർത്ഥ ജീവിതത്തിന് അയാളുടെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ? സിനിമയിലെ നായകൻ ദരിദ്രന് വാരിക്കോരി സഹായിക്കുന്നവനാണ്. പുറത്തോ ഇവർ ചെക്ക് കേസിലെ പ്രതികളാണ്. സംവിധായകൻ്റെ കയ്യിൽ നിന്നും പണം വാങ്ങിയാലും അഭിനയിക്കില്ല, പണം തിരിച്ചൊട്ടു കൊടുക്കുകയുമില്ല.
സിനിമയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ജാതിവ്യവസ്ഥകൾക്കുമെതിരെയുള്ള പോരാട്ടമാണ്. സിനിമക്ക് പുറത്തോ ? ഉള്ള അമ്പലങ്ങളിലും പള്ളികളിലും എല്ലാം കറങ്ങിനടപ്പാണ്. മുണ്ടൊഴിച്ച് ബാക്കിയെല്ലാം പറിച്ച് കളഞ്ഞ് ദേഹം മുഴുവൻ ആഫ്രിക്കൻ ആദിവാസികളെപ്പോലെ മാലകൾ അണിഞ്ഞ് നിൽക്കുന്നത് കാണാൻ എന്തൊരു വൈകൃതമാണ്. ഇനി ഇവരുടെ തമാശയും അഭാസത്തരവും കാണണോ എന്ന ചിന്തയിലാണ് ഞാനിപ്പോൾ.




