ഏ.ജി മലബാർ ഡിസ്ട്രിക്ട് ജില്ലാതല മിഷൻ സമ്മേളനം ഒക്ടോബർ 16 ന് ബത്തേരി ഏജി ചർച്ചിൽ

കോഴിക്കോട് : ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ അടുത്ത ദശകത്തിനുള്ളിൽ 150 പുതിയ സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സുവിശേഷ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ആയതിൻ്റെ വയനാട് ജില്ലാ തല സമ്മേളനം ഒക്ടോബർ 16 ബുധനാഴ്ച രാവിലെ 10 മുതൽ 1 .30 വരെ സുൽത്താൻബത്തേരി അസംബ്ലി ഓഫ് ഗോഡ് സഭയിൽ വെച്ച് നടക്കും. ഡോ. എ.യു ജോർജ് (യുഎസ്എ) ഡോ. വി. ടി എബ്രഹാം (ഡിസ്ടിക്ട് സൂപ്രണ്ട് )തുടങ്ങിയവർ മുഖ്യ സന്ദേശം നൽകും. വയനാട്ടിലെ നാല് സെക്ഷനുകളിൽ നിന്നായി 250 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും. ഏ ജി ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും