ഐപിസി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ ബേബി കടമ്പനാടിനെ രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുകെ യിലെ ബാസിൽഡൺ ജനറൽ ഹോസ്പിറ്റലിൽ ഐസിയു വിലാണ് അദ്ദേഹം. രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം യു.കെ സന്ദർശിക്കാൻ എത്തിയതായിരുന്നു.
രോഗശമനത്തിന് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണറിവ്. ഭാര്യ പൊന്നമ്മ നാട്ടിൽ നിന്നും യുകെയിലെത്തിയിട്ടുണ്ട്. ഏവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.




