പത്തനാപുരം മൂലമണ്ണിൽ ബാബു കെ. തോമസ് ബാംഗ്ലൂരിൽ നിര്യാതനായി

ബാംഗളൂർ: ഐപിസി ഗിൽഗാൽ മടിവാള സഭാംഗം മുൻ വ്യോമസേന ഉദ്യോഗസ്ഥൻ പത്തനാപുരം കിഴക്കേഭാഗം മൂലമണ്ണിൽ ബാബു കെ തോമസ് (77) ബാംഗ്ലൂരിൽ നിര്യാതനായി.

സംസ്കാരം ഒക്ടോബർ 7 തിങ്കൾ രാവിലെ 9:30 ന് ഐ.പി.സി ഗിൽഗാൽ മടിവാള സഭയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ കൊടത്തി സെന്റ് അന്തോണീസ് കമ്മ്യൂണിറ്റി ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം1ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ.

ഇദ്ദേഹം ദീർഘവർഷങ്ങൾ അബുദാബിയിലായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കലഞ്ഞൂർ കൊല്ലംപറമ്പിൽ കുടാംബാംഗമാണ്.

മക്കൾ : വിനി (ഷാർജ), വിൻസി (ബാംഗ്ലൂർ)

മരുമകൻ: ജിനുതോമസ്(ഷാർജ)