ഐപിസി ജനറൽ പ്രസിഡൻ്റാകാൻ കോട്ട് തയ്പ്പിച്ച് നടക്കുന്നു, ഒരാൾ

മനുഷ്യത്വം ഇല്ലാത്തവർ പൊതുജനമദ്ധ്യേ ധാരാളമുണ്ട്. അവർക്ക് ആരോടും കടപ്പാടുകളില്ല. സഹായിച്ചവരെയും പദവി നൽകി ആദരിച്ചവരെയും മറക്കാൻ അവർക്ക് ഒരു നിമിഷം മതി. നന്ദിയെന്ന വാക്കിൻ്റെ വിശാലമായ അർത്ഥം അവർക്കറിയാമെങ്കിലും അറിയില്ലെന്ന് നടിക്കും.

പുതിയൊരു സ്ഥാനലാഭത്തിന് വേണ്ടി പണ്ട് സഹായിച്ചവരെ തള്ളിപ്പറയാൻ മടിക്കാത്ത കശ്മലൻമാരാണവർ. സ്നേഹം എന്തെന്ന് ഇവർക്കറിഞ്ഞുകൂടാ. മനസ് നിറയെ കാപട്യമാണ്. തരികിട പരിപാടികൾ ചെയ്യാനാണിഷ്ടം. ദരിദ്രനെ കണ്ടാൽ പുച്ഛമാണ്. സ്റ്റേജിൽ ‘ദൈവദൂതൻമാരെപോലെ ‘ വിളങ്ങാനായി സ്റ്റേജിൽ എന്തും പറയും. ബൈബിൾ ഉപദേശങ്ങളുടെ സംരക്ഷണം ഇങ്ങനെയുള്ളവരുടെ കൈളിലാണല്ലോ ! പച്ചപ്പുള്ള പുതിയ മേച്ചിൽപ്പുറങ്ങൾ തപ്പി നടക്കുന്ന ഇവർ ഒന്നാംതരം കള്ളൻമാരാണ്. മുഴുക്കള്ളൻമാരല്ല മഹാ കള്ളൻമാർ . വെറും മൃഗങ്ങൾ.

പാസ്റ്റർ വൽസൻ എബ്രഹാം അസുഖബാധിതനാണ്. പലർക്കും ഉള്ളതു പോലെ അദ്ദേഹത്തിനും രോഗമുണ്ട്, അത്രയേയുള്ളു. ആരോഗ്യത്തിന് വലിയ കുഴപ്പമുള്ളതായി തോന്നുന്നില്ല. ചികിത്സയിലായതിനാൽ അദ്ദേഹം എത്രയുംവേഗം സുഖം പ്രാപിച്ച് ആരോഗ്യവാനായി മാറുമെന്ന് നമുക്ക് വിശ്വസിക്കാം. കഴിഞ്ഞ ജനറൽ കൗൺസിൽ മീറ്റിംഗിലും അദ്ദേഹം പങ്കെടുത്തതാണ്. ജനുവരിയിൽ നടക്കുന്ന കുമ്പനാട് കൺവൻഷനിൽ അദ്ദേഹം ആരോഗ്യത്തോടെ പങ്കെടുക്കുമെന്ന് ഞാനും വിശ്വസിക്കുന്നു.

എന്നാൽ ഏത് കൂട്ടത്തിലും പുരകത്തുമ്പോൾ വാഴ വെട്ടാൻ നടക്കുന്ന ചിലർ ഉണ്ട്. അങ്ങനെ ഒരാൾ ഐ.പി.സി ജനറൽ കൗൺസിലിലും ഉണ്ടെന്നാണ് കേഴ്‌വി. അദ്ദേഹത്തിന് ഉടനെ തന്നെ പ്രസിഡൻ്റാകണമത്രേ ! ഗ്രൂപ്പ് മാറി വന്നപ്പോൾ വൽസൻ ഏബ്രഹാം ചേർത്ത് പിടിച്ചു. തള്ളിക്കളത്തില്ല. എക്സിക്യൂട്ടീവിൽ സ്ഥാനവും നൽകി കൂടെ നിർത്തി. സ്വന്തം ഗ്ലാമറിൽ ഒറ്റയ്ക്ക് നിന്ന് പൊരുതിയാൽ ‘ കെട്ടിവച്ച കാശ് ‘ പോലും കിട്ടില്ല എന്നതാണ് സത്യം. വൽസൻ ഏബ്രഹാമി ൻ്റെ ദയയും വിശാലമനസ്കതയും കൊണ്ടാണ് ജനറൽ എക്സിക്യൂട്ടീവിൽ നല്ല ഒരു പദവി ലഭിച്ചത്. അദ്ദേഹത്തിൻ്റെ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കേണ്ടതിന് പകരം ഒരു നന്ദിയും കടപ്പാടുമില്ലാതെ പ്രസിഡൻ്റാകാൻ ശ്രമിക്കുന്ന ഇയാളെ എന്ത് വിളിക്കണം ?