ഇറാന്റെ പരമോന്നത മതനേതാവ് അയത്തുള്ള ഖൊമേനി ബംഗറിൽ ഒളിച്ചെന്ന് സൂചന

അയിത്തുള്ള ഖൊമൈനി ബങ്കറിൽ ഒളിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ ഭീകരവാദിയാണ് ഇയാൾ. ഹമാസിനെ വളർത്തി, ഒപ്പം യെമനിലെ ഹൂതികളെയും. ഹിസ്ബുള്ള ഗ്രൂപ്പും താൻ സൃഷ്ടിച്ചെടുത്ത ഭീകരസംഘടനയാണ്.

എന്നിട്ട് ഇപ്പോൾ സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കാനാവാത്ത സ്ഥിതിയിൽ എത്തിയിരിരുന്നു. എവിടെ നിന്ന് എപ്പോഴാണ് ഇസ്രായേൽ കഴുകനായി പറന്നെത്തുക എന്നറിഞ്ഞുകൂടാ.

ലോകത്തെ കിടുകിടാ വിറപ്പിച്ച ഖൊമൈനി മാളത്തിൽ കയറി ള്ളിച്ചു കഴിഞ്ഞു എന്നാണറിയുന്നത്. ഭൂമിക്കുള്ളിൽ ഒളിച്ച നസ്രുള്ളയുടെ അടിവാരം തോണ്ടിയ ബംങ്കർ ബോംബുകൾ അവിടിരുന്ന മകളുൾപ്പെടെയുള്ള 6 നേതാക്കളെയാണ് തവിട് പൊടിയാക്കിയത്. ഇയാളുടെ അന്ത്യവും അടുത്തു എന്ന് തന്നെ പറയാം.

ഒരു പെൺകുട്ടി തലമുടി പുറത്തു കാണിച്ചെന്ന ഒറ്റക്കരണത്താൽ കൂടം കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു . ജീവനോടെ സ്ത്രീകളുടെ കണ്ണ് ചൂഴ്ന്നെടുത്തു. നിസ്സാര കാരണങ്ങൾക്ക് സ്ത്രീകളെ വെടിവെച്ചു കൊല്ലുന്നു. ഭീകരവാദത്തിന് നേതൃത്വം നൽകുന്ന അയത്തുള്ള ഖൊമേനിയുടെ ചെയ്തികൾ അത്ര ക്രൂരവും മനുഷ്യത്വരഹിതവുമാണ്.

ഈ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടമാണ് ഇപ്പോൾ ഇസ്രായേൽ നടത്തുന്നത്. മതതീവ്രവാദത്തിനെതിരെയുള്ള യുദ്ധം പരിസമാപ്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ.
കഴിഞ്ഞദിവസം ഹിസ്ബുള്ളയുടെ നേതാവിനെ ഇസ്രായേൽ വകവരുത്തിയിരുന്നു.ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അയത്തുള്ള ഖൊമേനി മാളത്തിൽ ഒളിച്ചു എന്നത് തന്നെ ഇസ്രായേലിൻ്റെ നീക്കം വളരെ കൃത്യമാണെന്നതിൻ്റെ തെളിവാണ്.

അറബ് രാജ്യങ്ങളും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് ഭൂമിക്ക്
അനുഗ്രഹവും, എന്നാൽ ഇറാന് ശാപവുമാണെന്നാണ് ഐക്യരാഷ്ട്രസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു തൻ്റെ ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞത്.

ഇറാൻ മറ്റ് രാജ്യങ്ങളോട് കാണിക്കുന്ന പ്രീണനം അവസാനിപ്പിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ കരങ്ങൾ മിഡിൽ ഈസ്റ്റിൽ എത്താത്ത ഒരിഞ്ച് ഭൂമി പോലും ഇല്ലെന്നുള്ളതും ഓർമിപ്പിച്ചാണ് നെതന്യാഹു ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം അവസാനിപ്പിച്ചത്.

അതായത് ഇസ്രയേലിന്റെ യുദ്ധപദ്ധതി കൃത്യമായി തന്നെ അവർ നടപ്പിലാക്കുകയാണ്. അതിൻ്റെ തെളിവാണ് ഇപ്പോൾ അയിത്തുള്ള ഖൊമേനി കാണാമറയത്ത് ആണെന്നുള്ള റിപ്പോർട്ടുകളിൽ കാണുന്നത് .

ലോകത്തെ ഗ്രസിച്ചുകൊണ്ടിരുന്ന മുസ്‌ലിം മതതീവ്രവാദത്തിന് ഏറെക്കുറെ അന്ത്യം സംഭവിക്കുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.അതായത് ഖൊമേനിയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. തീയതിയും നാളും മാത്രം ബാക്കി. അതോടെ ഇസ്ലാം മതതീവ്രവാദം അവസാനിക്കുമെന്ന് ആശിക്കാം.