ലേലത്തിന് വച്ച വിശ്വവിഖ്യാതമായ യേശുക്രിസ്തുവിന്റെ ചിത്രം 450 മില്യൺ ഡോളറിനാണ് ലേലം കൊണ്ടത്. ഇതു വാങ്ങിയതാകട്ടെ സൗദി അറബിയുടെ ഭരണാധികാരിയും ! കടുത്ത മത ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിയിരുന്ന സൗദിയിൽ ഇത് വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ടു.
അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ ഇത് ഇസ്ലാമിന് ചേരുന്നതല്ലെന്ന് പറഞ്ഞുകൊണ്ട് വലിയ വാർത്തയാക്കി.ഇതിന് മറുപടിയെന്നവണ്ണം സൗദി ഭരണാധികാരിയായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞത് ഈ ചിത്രം മ്യൂസിയത്തിൽ വയ്ക്കാൻ ആണെന്നും ഇതിലൂടെ ടൂറിസത്തിന് പുതിയ വാതായനങ്ങൾ തുറക്കപ്പെടും എന്നുമായിരുന്നു. ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ കാഴ്ചപ്പാടിന് മുന്നിൽ എതിർ നാവുകളെല്ലാം നിശ്ചലമായി.
പുരോഗമന ചിന്താഗതിക്കാരനായ ഒരു ഭരണാധികാരി ഉണ്ടായാൽ മാറാല മൂടിയ ചില കെട്ടുപാടുകളിൽ നിന്നും പുറത്തു കടക്കും .അത് ലോക ശ്രദ്ധ നേടുകയും ചെയ്യും.സൗദി അറേബ്യ എന്ന മുസ്ലിം രാഷ്ട്രത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്.അറേബ്യൻ നാടായ സൗദി മത ആചാരങ്ങളുടെ വലിയ കെട്ടുറപ്പുള്ള ഭൂമികയാണ്. അവിടുത്തെ നിയമങ്ങൾ കർക്കശവും.എന്നാൽ കഴിഞ്ഞ നാളുകൾ ഉണ്ടായിരുന്ന എല്ലാ ധാരണകളെയും അപ്പാടെ തിരുത്തി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ലോക ശ്രദ്ധ നേടുകയാണ്. ലോകരാഷ്ട്രങ്ങൾ അത്ഭുതത്തോടെ നോക്കി കാണുകയാണ് സൗദിയെ . അതുപോലുള്ള വിശാലമായ ഭരണപരിഷ്ക്കാരങ്ങളാണ് സൗദി അറേബ്യയിൽ നടപ്പിലാക്കുന്നത്.
ചരിത്രം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ്. പുരോഗമനവാദിയെന്ന് അർത്ഥശങ്കക്കിടയില്ലാതെ വിളിക്കാൻ കഴിയുന്ന മുഹമ്മദ് ബിൽ സൽമാൻ എന്ന ഭരണാധികാരി ചങ്കുറപ്പോടെ നടപ്പിലാക്കിയ പദ്ധതികൾ ചരിത്രത്തിന്റെ തന്നെ ഭാഗകമാവുകയാണ്.
സൗദി പോലുള്ള രാജ്യത്ത് വിനോദത്തിന് വേണ്ടി സിനിമ തിയേറ്റർ എന്ന് സങ്കൽപ്പിക്കാൻ പോലും നാളിതുവരെ കഴിയുമായിരുന്നില്ല.എന്നാൽ ആർജ്ജവമുള്ള ഭരണാധികാരി അതും തന്റെ രാജ്യത്ത് നടപ്പിലാക്കുന്നു എന്നതുതന്നെ ചരിത്രത്തിലേക്കുള്ള ചുവടുവെപ്പിൻ്റെ ഭാഗമായാണ്.ഇതു മാത്രമല്ല സ്ത്രീകൾക്ക് ക്ഷേമത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങൾക്കും മുൻതൂക്കം കൊടുക്കുന്ന പ്രവർത്തനമാണ് രാജകുമാരന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.അവിടെ ജോലിക്ക് പോകുന്നതിന് ഇനി സ്ത്രീകൾക്ക് തടസ്സമില്ല. സ്ത്രീകൾക്ക് എത്രവേണമെങ്കിലും പഠിക്കാം. ഡ്രൈവിങ് ലൈസൻസിനും സ്ത്രീകൾക്ക് അനുമതി നൽകി.
അങ്ങനെ സമസ്ത മേഖലയിലും പുതിയ ചരിത്രം കുറിക്കുകയാണ് സൗദി.
സൗജന്യ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വൈദ്യുതിക്കും ആരോഗ്യ സംരക്ഷണത്തിനും സബ്സിഡി നടപ്പിലാക്കി ലോക ശ്രദ്ധ നേടിയിരിക്കുകയാണ് സൗദി ഭരണാധികാരി.
മുഹമ്മദ് ബിൻ സൽമാൻ സൗദി യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത വ്യക്തിയാണ്.എണ്ണ ഉൽപ്പാദനത്തിലൂടെയാണ് സൗദിയുടെ വരുമാന സ്രോതസ്സ്.എന്നാൽ കാലം പുരോഗമിക്കുന്നതോടെ എണ്ണ ഉപയോഗം കുറയും.ഇത് നാടിൻെറ സമ്പത്ഘടന വല്ലാതെ ബാധിക്കും.ഇപ്പോൾ തന്നെ പല രാജ്യങ്ങളും പെട്രോൾ വാഹനങ്ങൾ ഉപേക്ഷിച്ച് വൈദ്യുതി വാഹനങ്ങളിലേക്ക് മാറി.ഇതു തൻ്റെ രാജ്യത്ത് വല്ലാത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുൻകൂട്ടിയുള്ള കാഴ്ചപ്പാടിന്റെ ഭാഗമായാണ് രാജകുമാരന്റെ നീക്കങ്ങൾ.
ഇതു മാത്രവുമല്ല തങ്ങൾ കടുത്ത മതവാദികൾ അല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും മുന്നിലുണ്ട്.അതിനുദാഹരണമാണ് സൗദിയിൽ മദ്യശാലകൾ ആരംഭിച്ചത്.ഇത് ടൂറിസ്സത്തിൻ്റെ വൻ വളർച്ചയ്ക്ക് കാരണമാകും. മാറ്റങ്ങളുടെ ഭാഗമായി കടലിൽ ഒരു നഗരം തന്നെ പണിയുകയാണ് സൗദി ഇപ്പോൾ .ലോകത്ത് ഏതു നഗരത്തെയും കവച്ചുവയ്ക്കുന്ന ഒരു നിർമ്മിതി തന്നെയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.മുഹമ്മദ് ബിൽ സൽമാന്റെ സ്വപ്ന പദ്ധതിയായ നിയോൺ സിറ്റി നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.കടലിനുള്ളിൽ നിർമ്മിക്കുന്ന ഈ നഗരത്തിൽ രണ്ട് ദശലക്ഷം പേർക്ക് താമസിക്കാൻ ആകും.
ഫ്ലോട്ടിങ് പോർട്ട്, പർവ്വത നിരകളിലെ സ്കീ റിസോർട്ട്,മെറർ സിറ്റി എന്നിങ്ങനെ 10 വ്യത്യസ്ത നിലകളിലായിട്ടാണ് സിയോൺ സിറ്റി പണിയുന്നത്.2026 ആകുമ്പോൾ നാലു ലക്ഷത്തിയമ്പതിനായിരം പേർക്ക് ഇവിടെ താമസിക്കാൻ ആകും.2030-തൊടെ പൂർണ്ണ തോതിലുള്ള പ്രവർത്തനം ആരംഭിക്കാൻ കഴിയും എന്നതാണ് സൂചനകൾ.
രാജ്യപുരോഗതിക്ക് വേണ്ടി നിലകൊള്ളുകയെന്നതാണ് ഒരു ഭരണാധികാരിക്ക് വേണ്ട യോഗ്യത. കൂടെ ദീർഘവീക്ഷണവും ലക്ഷ്യബോധവും വേണം. പിന്നെ അത് നടപ്പിലാക്കാനുള്ള അർജ്ജവവും കരുത്തും വേണം. അത് ബോദ്ധ്യപ്പെടുത്തുകയാണ് സൗദി രാജകുമാരൻ.
മതത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്നും തൻ്റെ രാജ്യത്തെ അദ്ദേഹം പരിഷ്കൃത സമൂഹമാക്കി മാറ്റുകയാണ്. അതിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധവും സമ്പർക്കവും അനിവാര്യമാണ്. ഇതെല്ലാം മുഹമ്മദ് ബിൻ സൽമ്മാൻ എന്ന സൗദി അറേബ്യൻ രാജകുമാരനെ ലോക പ്രശസ്തനാക്കി മാറ്റുകയാണ് .




