പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം.
നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയായ റിന്സണ് ജോസിന്റെ കമ്പനിക്കെതിരെയാണ് ബള്‍ഗേറിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
റിന്സണ് ജോസിന്റെ ഉടമസ്ഥതയില്‍ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഹംഗറിയിലെ ബിഎസി കണ്‍സള്‍ട്ടിങ്ങിലാണ് പേജറുകള്‍ നിർമിച്ചതെന്നാണ് റിപ്പോർട്ട്. പേജറുകളുടെ പണമിടപാട് റിൻസന്റെ നോർട്ട ഗ്ലോബല്‍ വഴിയാണ് നടന്നിട്ടുള്ളതെന്നും ബള്‍ഗേറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പേജറുകള്‍ നിര്‍മിച്ച ആളുകളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ഷെല്‍ കമ്പനി വഴിയാണ് നീക്കം മുഴുവൻ നടത്തിയതെന്നാണ് റിപ്പോർട്ട്.
ബള്‍ഗേറിയയിലെ സോഫിയ ആസ്ഥാനമായാണ് റിന്സണ് ജോസിന്റെ ഷെല്‍ കമ്പനിയുടെ പ്രവർത്തനം. റിൻസന്റെ കമ്പനിയില്‍ ജീവനക്കാരില്ലെന്നും റസിഡൻഷ്യല്‍ വിലാസത്തിലാണ് കമ്ബനി പ്രവർത്തിക്കുന്നതെന്നുമാണ് സൂചന.
നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. പേജർ സ്ഫോടനമുണ്ടായ ദിവസം മുതല്‍ റിൻസനെ കാണാനില്ലെന്നാണ് വിവരം.ജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്സണ് എന്ന് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. ഓട്ടോമേഷന്‍, മാര്‍ക്കറ്റിംഗ്, എഐ തുടങ്ങിയവയിലും താത്പര്യമുണ്ടെന്ന് ഇയാളുടെ ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ പറയുന്നു.
ലബനനിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചുള്ള സ്ഫോടനത്തിൽ മലയാളിയുടെ പങ്കിനെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങള്‍ അന്വേഷണം തുടങ്ങിയിരിക്കെ സംഭവത്തിൽ കമ്പനിക്ക് ക്ലീൻ ചിറ്റ് നല്കി ബള്‍ഗേറിയൻ അന്വേഷണ ഏജന്‍സി. റിൻസൺ ജോസ് എന്ന മലയാളിയുടെ ബൾഗേറിയൻ കമ്പനികൾ വഴിയാണ് പേജറുകൾക്ക് പണം എത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. എന്നാൽ കമ്പനി നിയമലംഘനം നടത്തിയതായി തെളിവില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
ലെബനനിലെ പേജര്‍ സ്ഫോടനത്തിന് പിന്നാലെ മലയാളിയായ ടെക് സംരംഭകനെ കാണാതായതാണ് ബള്‍ഗേറിയ അന്വേഷണം പ്രഖ്യാപിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ലെബനനില്‍ സ്ഫോടനമുണ്ടായി ഉടനെ തന്നെ മലയാളിയായ നോര്‍വീജിയന്‍ ടെക് സംരംഭകന് റിന്സണ് ജോസിനെ കാണാതായിരുന്നു.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്ഫോടക വസ്തുക്കള്‍ ഹിസ്ബുള്ളയുടെ നിറച്ചതെന്നാണ് ആരോപണം.




