വിതുര തോട്ടുമുക്ക് പള്ളി വീട്ടിൽ പ്രേമ പാപ്പച്ചൻ (76) നിത്യതയിൽ

വിതുര: ആനപെട്ടി എ.ജി.സഭാംഗം വിതുര തോട്ടുമുക്ക് പള്ളിവീട്ടിൽ പ്രേമ പാപ്പച്ചൻ (76) നിത്യതയിൽ ചേർക്കപ്പെട്ടു.

പാലോട് സെക്ഷനിൽ ആനപ്പെട്ടി സഭയുടെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ ഡി.എൽ. പാപ്പച്ചൻ്റെ സഹധർമ്മിണിയാണ്.

വ്യാഴം രാവിലെ 7 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം രാവിലെ 8 മുതൽ 11 വരെ ആനപെട്ടി എ.ജി.സഭയിൽ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് 11.30ന് പാലോട് ഇടിഞ്ഞാർ എ.ജി. സെമിത്തേരിയിൽ സംസ്കാരം നടക്കും.

മക്കൾ : ഷാന , ഷാനി വിനോദ്. മരുമകൻ : വിനോദ്.
ചെറുമക്കൾ : ഡേവിഡ് സാം , അലീന

വാര്‍ത്ത: ഷാജന്‍ ജോണ്‍ ഇടയ്ക്കാട്‌