അപ്രതീക്ഷിത ആക്രമണത്തില്‍ ഇറാൻ്റെ ഭൂഗര്‍ഭ മിസൈല്‍ ഫാക്ടറി തകര്‍ത്ത് ഇസ്രായേല്‍; ഇറാനികളെ പിടികൂടിയെന്ന ഇസ്രായേല്‍

സിറിയയില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇറാൻ്റെ ഭൂഗർഭ മിസൈല്‍ ഫാക്ടറി തകർത്ത് ഇസ്രായേല്‍. സിറിയയിലെ മസ്യാഫ് പ്രദേശത്തെ ഇറാനിയൻ ആയുധ കേന്ദ്രത്തില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ 14 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേല്‍ക്കുകയും ചെ

യ്തതായി ഹീബ്രു മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിറിയൻ ഭരണകൂടവും ഇറാനിയൻ സേനയും രാസായുധങ്ങളുടെയും കൃത്യതയുള്ള മിസൈലുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന മസ്യാഫിലെ ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക സിറിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സിറിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈല്‍) മാത്രം അകലെയാണ് ഈ പ്രദേശം.എന്നാല്‍ ഇസ്രായേലിന് വടക്ക് 200 കിലോമീറ്റർ (124 മൈല്‍) അകലെയുമാണ് മസ്യാഫ്. ഇവിടെ ഇറങ്ങിയാണ് ഐഡിഎഫ് റെയ്ഡ് നടത്തിയതെന്ന് തുർക്കി ആസ്ഥാനമായുള്ള പ്രതിപക്ഷ സിറിയ ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു. അക്രമാസക്തമായ ഏറ്റുമുട്ടലുകളില്‍ മൂന്ന് സിറിയക്കാർ കൊല്ലപ്പെടുകയും രണ്ട് മുതല്‍ നാല് വരെ ഇറാനികള്‍ പിടിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

ഇറാനികള്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിപ്പോർട്ട് നല്‍കിയിട്ടില്ല. ഓപ്പറേഷന്‍റെ ഭാഗമായി ലക്ഷ്യമിട്ട സൈറ്റുകളില്‍ ഒരു റഷ്യൻ കമ്മ്യൂണിക്കേഷൻ സെന്‍ററും ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. സമീപകാല ഇസ്രായേല്‍ ആക്രമണങ്ങളാല്‍ സിറിയൻ വ്യോമ പ്രതിരോധം ദുർബലമായെന്നും ഇപ്പോള്‍ നടന്ന ആക്രമണം സിറിയയ്ക്ക് തടയാനാകാഞ്ഞത് അതുകൊണ്ടാണ് എന്നും . സിറിയയിലെ ഹമയുടെ പടിഞ്ഞാറുള്ള മസ്യാഫ് പ്രദേശം ഇറാനിയൻ സേനയുടെയും ഇറാൻ അനുകൂല സൈനികരുടെയും താവളമാണ് ഇപ്പോള്‍. ഇതാണ് ഇസ്രയേലിനെ ഉറക്കം കെടുത്തുന്നത്.

CERS അല്ലെങ്കില്‍ SSRC എന്നറിയപ്പെടുന്ന ശാസ്ത്രീയ പഠന ഗവേഷണ കേന്ദ്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. പാശ്ചാത്യ ഉദ്യോഗസ്ഥർ കെമിക്കല്‍ ആയുധങ്ങളുടെ നിർമ്മാണവുമായി CERS- നെ വളരെക്കാലമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സിറിയ അംഗീകരിക്കുന്നില്ലെങ്കിലും ഈ ഗവേഷണ കേന്ദ്രത്തില്‍ അത്യപകടകരമായ സരിൻ വാതകം ഇറാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് അമേരിക്കയുടെ റിപ്പോർട്ടുണ്ട്. 2011-ല്‍ സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഇറാൻ പിന്തുണയുള്ള ലെബനൻ ഹിസ്ബുള്ള ഭീകരസംഘത്തിന് ആയുധങ്ങള്‍ കൈമാറുന്നതിനും ഇറാനിയൻ പോരാളികളെ ഇസ്രായേല്‍ അതിർത്തിക്കടുത്ത് നിലനിർത്തുന്നതിനും സിറിയയെ ഉപയോഗിച്ചു വരുന്നു. ഇതു തടയുന്നതിനായി അന്നു മുതല്‍ ഇസ്രയേല്‍ സിറിയയില്‍ വ്യോമാക്രമണം നടത്തി വരികയാണ്.