മാനും കാക്കയും എലിയും കൂട്ടുകാരായിരുന്നു. ഈ കൂട്ട് കണ്ട് ഒരിക്കല്‍ ആമ അവരോട് തന്നെയും കൂടെക്കൂട്ടാമോ എന്ന് ചോദിച്ചു.
മടികൂടാതെ അവര്‍ സമ്മതിച്ചു. ഒരു ദിവസം അപ്രതീക്ഷിതമായി വേട്ടക്കാരന്റെ ആക്രമണമുണ്ടായി. ആമയൊഴികെ എല്ലാവരും ഓടിരക്ഷപ്പെട്ടു. ആമയെ അയാള്‍ വലയിലാക്കി.
സുഹൃത്ത് അപകടത്തില്‍പെട്ടപ്പോള്‍ ആ മൂവര്‍സംഘം ഒരു പദ്ധതി തയ്യാറാക്കി. വേടന്‍ പോയവഴി കാക്ക കണ്ടുപിടിച്ചു. ആ വഴിയില്‍ മാന്‍ ചത്തതുപോലെ കിടന്നു.
ദൂരെ കിടക്കുന്ന മാനിനെകണ്ട് ആമയുടെ വല താഴെവെച്ച് വേട്ടക്കാരന്‍ അവിടേക്ക് നീങ്ങി. ഈ നേരം കൊണ്ട് എലി ആമയുടെ വലപൊട്ടിച്ച് ആമയെ രക്ഷപ്പെടുത്തി.
വേട്ടക്കാരന്‍ അടുത്തെത്തിയപ്പോഴേക്കൂം മാന്‍ ചാടിയെണീറ്റ് ഓടിപ്പോയി. അയാള്‍ക്ക് എല്ലാംകണ്ട് അമ്പരന്നു നില്‍ക്കാനേ സാധിച്ചുളളൂ..
അപകടത്തില്‍ പെടുന്നവരെല്ലാം ഒറ്റപ്പെട്ടുപോകുന്നു എന്നതാണ് അപകടത്തേക്കാള്‍ വലിയ ദുരവസ്ഥ. ഒറ്റക്കുളള പോരാട്ടം അവസാന സാധ്യതയാണ്. ഒരുമിച്ചുളള പ്രതിരോധത്തിനാണ് ഭംഗി.
സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്നവര്‍ എപ്പോഴൊക്കെയാണ് നമ്മോടൊപ്പമുണ്ടായിരുന്നത്? അത്യാഹിതങ്ങളില്‍ അവര്‍ ഓടി രക്ഷപ്പെടുന്നവരായിരുന്നുവോ? ആകസ്മികതയില്‍ ആത്മവിശ്വാസം പകരുന്നവരാണോ അവര്‍ തുടങ്ങിയ ചിന്തകളെല്ലാം ഈ ബന്ധത്തിന്റെ കാതലാണ്.
ഓരോ സൗഹൃദത്തിന്റെയും ഹാപ്പിനെസ്സ് ഇന്റന്‍സ് പരിശോധിച്ചിട്ട് വേണം അവ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. കൂടെ നില്‍ക്കാന്‍ ആളുണ്ട് എന്നതൊരു പ്രതീക്ഷയാണ്.. മുന്നോട്ടുളള കരുത്താണ്..
അത്തരമൊരു കരുതല്‍ നമ്മുടെ ബന്ധങ്ങള്‍ സമ്മാനിക്കുന്നുണ്ടോ എന്ന് നമുക്ക് ഇടക്ക് പുനഃപരിശോധിക്കാം
– ശുഭദിനം.




