ഹനോയ്: വടക്കൻ വിയറ്റ്നാമിലെ പർവതപ്രദേശത്തുള്ള വനത്തില്‍ അഞ്ചു ദിവസമായി കാണാതായ ആറുവയസുകാരനെ ജീവനോടെ കണ്ടെത്തി.
ശനിയാഴ്ച യെൻ ബായ് പ്രവിശ്യയിലെ ബന്ധുവീട്ടിലെ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് കാണാതായത്.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 200ലധികം ആളുകള്‍ കുട്ടിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. കണ്ടെത്തിയപ്പോള്‍ കുട്ടി അവശനിലയിലായിരുന്നു. കുട്ടി നിലവില്‍ സുഖമായിരിക്കുന്നുവെന്നു പോലീസ് അറിയിച്ചു.
കാട്ടില്‍നിന്ന് ഒരാള്‍ കുട്ടിയുടെ കരച്ചില്‍ കേട്ടുവെന്നും തെരഞ്ഞു ചെന്നപ്പോള്‍ കുട്ടി ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.




