കോട്ടയം : ഹോപ്പ് ഗീവേഴ്സ് മിഷൻ നേതൃത്വത്തിൽ പ്രതിമാസ കൂട്ടായ്മ ആഗസ്റ്റ് 25 ഞായർ വൈകിട്ട് 6 മുതൽ കോട്ടയം, മണർകാട്, കണിയാംകുന്ന് പ്രയർ ഹൗസിൽ വെച്ച് നടക്കും.
പാസ്റ്റർ എബി അയിരൂർ മുഖ്യസന്ദേശം നൽകും.ബേബിച്ചൻ പാസ്റ്റർ ബിനു ചാരുത, സാം വി. പോൾ എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും. ബിനു കുഞ്ഞുമോൻ, പാസ്റ്റർ മോനായി കെ. വർഗീസ് എന്നിവർ നേതൃത്വം നൽകും.




