വിശപ്പ് മാറ്റുന്ന ക്രൈസ്റ്റ് അംബാസഡേഴ്‌സിന്റെ പൊതിച്ചോർ വിതരണം

കുണ്ടറ :സംസ്ഥാനത്തെ താലൂക്ക് ആശുപത്രി കളിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകുന്ന അസംബ്ളീസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗം ക്രൈസ്റ്റ് അംബാസഡേഴ്‌സ് (സി.എ) കുണ്ടറ സെക്ഷന്റെ ആഭിമുഖ്യത്തിൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പൊതിച്ചോർ ‘ഒരുനേരം’ ഓഗസ്റ്റ് 15ന് വിതരണം ചെയ്തു.

പൊതിച്ചോർ വിതരണ പദ്ധതിയെ പ്രോത്സാഹിപ്പിച്ച് സെക്ഷൻ പ്രസ്ബിറ്റർ റവ. ഷോജി കോശി ഉൽഘാടനം ചെയ്തു.സി. എ. പ്രസിഡന്റ്‌ പാസ്റ്റർ. മനോജ്‌ വർഗീസിന്റെയും സെക്രട്ടറി ബ്രദർ ജോൺസന്റെയും നേതൃത്വത്തിൽ വോളന്റിയേഴ്‌സ് കുണ്ടറ എൽ.എം.എസ്. ഹോസ്പിറ്റൽ കാന്റീനിൽ നിന്നുമാണ് ഭക്ഷണപ്പൊതി വിലയടിസ്ഥാനത്തിൽ ശേഖരിച്ചത്.

പാചകത്തിനും വിതരണത്തിനുമായി കേന്ദ്രീകൃത സംവിധാനങ്ങളില്ലാതെ അർഹരായവരിലേക്ക് എത്തിക്കുന്ന മാതൃകയുടെ സവിശേഷതയാണ് റവ. ഷോജി കോശി പ്രത്യേകമായി ഉൽഘാടന സന്ദേശത്തിലൂടെ പരാമർശിച്ചത്.

ഉച്ചയ്ക്ക് 12 മണിയോടെ ശേഖരിച്ച ഭക്ഷണപ്പൊതികൾ മെഡിക്കൽ സൂപ്രണ്ടിന്റെ അനുമതിയോടെ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കിടയിൽ വിതരണം ചെയ്തു. ആശുപത്രിയിൽ കഴിയേണ്ടി വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും പൊതിച്ചോർ വലിയ ആശ്വാസമാണ്.

വാർത്ത: എബ്രഹാം കോശി