പാരീസിൽ മെഡൽ വേട്ടക്കാരി: ചൈനയിൽ ഹോട്ടൽ സഹായി; തരംഗമായി ജോ ഖയിൻ എന്ന കായികതാരം

• സാബു തൊട്ടിപ്പറമ്പിൽ

ആവേശവും ആഹ്ലാദവും നിറഞ്ഞതാണ് കായിക മത്സരങ്ങൾ. ലോകം തന്നെ ഉറ്റുനോക്കുന്ന കായിക വേദിയിൽ എത്തുകയെന്നതു തന്നെ ഏതൊരു താരത്തിന്റെയും സ്വപ്നമാണ് .ഇത്തവണ പാരിസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഒരു താരം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.മെഡൽ നേട്ടിയതിൻെറ പേരിൽ മാത്രമല്ല മറിച്ച്, മത്സരശേഷമുള്ള തൻെറ പ്രവർത്തിയാണ് വേറിട്ട് നിൽക്കുന്ന കാഴ്ചയായി മാറുന്നത്.

ചൈനീസ് ജിംനാസ്റ്റായ ജോ ഖയിൻെറ അനുഭവം കൗതുകമായോ, മാതൃകപരമായോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പടരുകയാണ്.

പാരിസ് ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സിൽ വെള്ളി മെഡൽ നേടിയ 18 കാരിയാണ് ജോ ഖയിൻ .മെഡൽ നേടി നാട്ടിലെത്തിയ ജോ നാട്ടിലെ ‘താര’മായി മാറുകയായിരുന്നില്ല. പിന്നെയോ ? നാട്ടുകാരും ഇപ്പോൾ ലോകമാകെ കാണുന്നത് ജോ ഖയിൻ എന്ന കൊച്ചുമിടുക്കി ഹോട്ടലിലെ സഹായിയായി ജോലി ചെയ്യുന്നതാണ്.

ജിംനാസ്റ്റിക്സിൽ ഇറ്റലിയുടെ ആലീസ് ഡി അമറ്റോയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരി യായിരുന്നു ജോ ഖയിൻ. ഈ ഇനത്തിൽ ഇറ്റലിയുടെ തന്നെ മനില എക്സ്പോസിറ്റോയാണ് മൂന്നാം സ്ഥാനക്കാരി.

സമ്മാന ദാനവേളയിൽ മറ്റ് ജേതാക്കൾ തങ്ങൾക്ക് ലഭിച്ച മെഡൽ ചുണ്ടോട് ചേർക്കുന്നു. ഇത് നോക്കുന്നതും പിന്നാലെ ജോ ഒരു ചെറു ചിരിയോടെ തൻെറ മെഡൽ ചുണ്ടോട് ചേർക്കുന്നതും വീഡീയോയിൽ കാണാം..മറ്റാരു കൗതുകമായി.

രാജ്യത്തിനുവേണ്ടി മെഡൽ നേടുക എന്നത് തന്നെ ഏതൊരു കായിക താരത്തിന്റെ എക്കാലത്തെയും സ്വപ്നമാണ്. പിന്നാലെ വന്നുചേരുന്ന മണിക്കിലുക്കത്തിന്റെ തിളക്കവും, പ്രശസ്തിയും വേറെ.ഇന്ത്യൻ താരങ്ങൾ പാരിസ് ഒളിമ്പിക്സിൽ ഒന്നാം സ്ഥാനമൊഴിച്ച് ഏതാണ്ട് 7 മെഡലുകൾ വിവിധ ഇനങ്ങളിലായിട്ട് കരസ്ഥമാക്കിയിരുന്നു.രാജ്യം

എത്ര ആഹ്ലാദത്തോടെയാണ് ഇവരെ വരവേറ്റതെന്നും കോടികൾ സമ്മാനമായി ഇവർക്ക് ലഭിച്ചെന്നുമുള്ള വാർത്തകൾ നാം കണ്ടു.ഒരു വേള 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിൽ മെഡൽ ഉറപ്പിച്ചശേഷം തള്ളപ്പെട്ട വിനേഷ് ഹോഗാട്ടിന്റെ വേദന കായിക ലോകം ഏറ്റെടുത്താണ്. എന്നാൽ ആ വേദന ആ കായികതാരത്തിന് ഒരു ഭാരമായി തീരാതിരിക്കാൻ കൂടി,

വിജയശ്രീലാളി എത്തുന്ന കായികതാരത്തിന് ലഭിക്കുന്നതോ, അതിനപ്പുറമോ ഉള്ള ഒരു സ്വീകരണമായിരുന്നു ഇന്ത്യൻ കായികലോകം അവർക്കായി ഒരുക്കിയിരുന്നത്.അത് ഇന്ത്യൻ കായിക ലോകത്തിൻെറ കരുതലായിരുന്നു…ചേർത്തുനിർത്തലിനപ്പുറം താരത്തിനൊടുള്ള ആദരവുകൂടിയായിരുന്നു.

ജോ ഖയിൻ ആ രാജ്യത്തിൻ്റെ മാത്രമല്ല, കായിക ലോകത്തിൻ്റെ അഭിമാനമാണ്. ആ രാജ്യത്തിൻ്റെ പ്രശസ്തി വാനോളം ഉയർത്തിയവളുമാണ്. എന്നാൽ അതിനുശേഷവും തന്റെ തിരക്കുകളിലേക്ക് അവൾ മാറുമ്പോൾ മെഡൽ ജേതാവ് എന്നതിനപ്പുറം ദേശവും ഭാഷയും കടന്ന് ഒരു വാത്സല്യം അവളിലേക്ക് എത്തുന്നു.

ചൈനയിലെ ഹുനാൻ പ്രവശ്യയിലെ ഹെങ്യാങ് സിറ്റിയിൽ ഹോട്ടൽ നടത്തുകയാണ് ജോ ഖയിൻ്റെ മാതാപിതാക്കൾ.ഹോട്ടലിൽ മാതാപിതാക്കളുടെ സഹായിയായി, ഹോട്ടലിലെ തിരക്കുകളിലേക്ക് മാറുന്ന ജോക്കന്റെ വീഡിയോ ഇപ്പോൾ നാട്ടിൽ മാത്രമല്ല മറുനാട്ടിലും തരംഗമായി മാറുകയാണ്.