കൽക്കത്തയിൽ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഡോക്ടറുടെ ഘാതകരെ ശിക്ഷിക്കയാണ് വേണ്ടത്. അല്ലാതെ, പാവപ്പെട്ട രോഗികൾക്ക് ചികിത്സ നിഷേധിച്ച് അവരെയും കൂടി കൊല്ലിക്കയല്ല വേണ്ടത്.
ഇവിടെ വനിതാ ഡോക്ടറുടെ ഘാതകൻ്റെ നിലവാരത്തിലേക്ക് ഡോക്ടർമാർ തരംതാഴുകയാണ്. അമേരിക്കയിലെ മുൻ പ്രസിഡൻ്റിന് വെടിയേറ്റ വീഡിയോ സഹിതം ആ വാർത്ത കേൾക്കുകയും കാണുകയും ചെയ്തവരാണ് നാം. പൊലീസ് അവനെ തൽക്ഷണം വെടിവെച്ചു കൊന്നു. ഫിലദെൽഫിയയിൽ വച്ചായിരുന്നു സംഭവം.
ദൃശ്യമാധ്യമങ്ങൾ വളരെ ഗൗരവമായി ഈ സംഭവം റിപ്പോർട്ട് ചെയ്തു. റ്റി.വിയിൽ ദ ദൃക്സാക്ഷിവിവരണങ്ങളും വിലയിരുത്തലുകളും ചൂടേറിയ ചർച്ചകളും നടന്നു. ഇന്ത്യയിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് നേരെ ഇങ്ങനെ ഒരു വധശ്രമം നടന്നാൽ നമ്മുടെ നാട് സംഘർഷപൂരിതമാകും. രാഷ്ട്രീയക്കാർ തെരുവുകളിൽ തമ്മലടിക്കും. കല്ലേറും കൊള്ളിവെയ്പും നടക്കും. വാഹനങ്ങൾ ഒന്നും തന്നെ നിരത്തിലറങ്ങാൻ പറ്റാത്ത അവസ്ഥ സംജാതമാകും.
ട്രംപിന് വെടിയേറ്റിട്ട്, ജനം കണ്ടഭാവം പോലും നടിച്ചില്ല. വേറൊരു നേതാവിനാണ് ഈ ഗതി വന്നു എന്ന് വയ്ക്കുക. എന്നാലും ജനം ഇതൊന്നും ഗൗനിക്കുകയേ ഇല്ല! തൽക്ഷണം അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ചത്തവൻ മാനസികപ്രശ്നങ്ങൾ ഉള്ള ഒരു യുവാവായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അമേരിക്ക പോലെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ പൊലീസും കോടതികളും നിയമപ്രശ്നങ്ങൾ കൈകാര്യം ചെയ്തുകൊള്ളും. നമ്മുടെ നാട്ടിലാണെങ്കിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കും എന്നതിന് സംശയം വേണ്ട. ജനം തന്നെ ന്യായാധിപന്മാരാകും.
വനിത ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊന്നവനെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം. അവന് വധശിക്ഷ വാങ്ങിക്കൊടുക്കാനാണ് ബന്ധപ്പെട്ട നീതിന്യായവകുപ്പുകൾ ശ്രമിക്കേണ്ടത്. അല്ലാതെ കോടിക്കണക്കിന് വരുന്ന സാധാരണ ജനവിഭാഗത്തിന് ചികിത്സ നിഷേധിച്ച് കൊണ്ട് സമരം നടത്തുകയല്ല വേണ്ടത്.
സമരം ആഭാസ സമരമായിരുന്നു. ഇപ്പോഴും സമരം നടക്കുകയാണല്ലോ. ഉപ്പുതിന്നവൻ വെള്ളം കുടിച്ചാൽ പോരേ? കോടിക്കണക്കിന് വരുന്ന രോഗികളെ വലച്ചും ചികിത്സ നിഷേധിച്ചും നടത്തു സമരം ഒരു വിധത്തിലും അംഗീകരിക്കാനാവില്ല. കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികളാണ് ചെയ്യേണ്ടത്.




