–ദീപു ജോൺ യുഎഇ
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് യുഎഇ യു.എ.ഇ യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻ്റ്സ് ക്യാമ്പ് ആഗസ്റ്റ് 22 വ്യാഴം മുതൽ 24 ശനി വരെ ദിവസവും രാവിലെ 9 മുതൽ 4 വരെ ഷാർജ വർഷിപ് സെൻ്ററിൽ നടക്കും.

തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. മൂന്നു വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിവിധ ഗ്രൂപ്പുകളിലായി “സിസ്റ്റം അൺലോക്ക്” എന്ന വിഷയത്തെ അധിഷ്ഠിതമായി റവ. ഡോ. പ്രഭു, ബ്രദർ ഡേവിസ് എബ്രഹാം, പാസ്റ്റർ അൻസൺ എലിയാസ് എന്നിവർ ക്ലാസുകൾ എടുക്കും.
പ്രസിഡൻ്റ് പാസ്റ്റർ ഷിബു എം വർഗീസ്, സെക്രട്ടറി ബ്രദർ ജേക്കബ് ജോൺസൺ, ജനറൽ കോഡിനേറ്റർ ബ്രദർ സന്തോഷ് ഈപ്പൻ




