സുഡാനിൽ അർദ്ധസൈനികരുടെ ആക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടു; നിരവധിപേർ പലായനം ചെയ്തു

ന്യൂഡൽഹി:സുഡാനിലെ അർദ്ധസൈനിക വിഭാഗം നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 85 പേർ കൊല്ലപ്പെട്ടതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ഗ്രാമത്തെയാകെ കൊള്ളയടിച്ച് കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 18 മാസമായി സുഡാനിൽ തുടരുന്ന അരാജകത്വത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരകളായിത് 85 മനുഷ്യരാണ്. ഇതിന് ശേഷവും സുഡാനിൽ കൊലവിളികൾ ഉയരുകയാണ്. 

 ജൂലൈ അവസാനം സെൻനാർ പ്രവിശ്യയിലെ ഗൽഗാനിൽ ആക്രമിമണം തുടങ്ങി, കഴിഞ്ഞയാഴ്ച ആർഎസ്എഫ് പോരാളികൾ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ ശ്രമങ്ങളെ ചെറുത്തതിനെ തുടർന്ന് ഗ്രാമത്തിലെ നിരായുധരായ നിവാസികൾക്ക് നേരെ വെടിയുതിർത്തായി സുഡാൻ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ അറിയിച്ചു. 150ലധികം ഗ്രാമീണർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ മുതൽ ആരംഭിച്ച യുദ്ധം, സൈന്യവും സംഘവും തമ്മിലുള്ള പിരിമുറുക്കം തലസ്ഥാനമായ ഖാർത്തൂമിലും മറ്റിടങ്ങളിലും തുറന്ന പോരാട്ടത്തിലേക്ക് പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ രാജ്യത്തുടനീളം ആക്രമണങ്ങൾ അറങ്ങേറുകയാണ്.

അസോസിയേറ്റഡ് പ്രസ്സിനോട് സംസാരിച്ച ലോക്കൽ മെഡിക്കൽ സെൻ്ററിലെ ആരോഗ്യ പ്രവർത്തകൻ പറയുന്നതനുസരിച്ച്, താമസക്കാർ ചെറുത്തുനിൽക്കുകയും ഒരു കൂട്ടം ആർഎസ്എഫ് പോരാളികളുടെ ആക്രമണത്തെ ചെറുക്കുകയും ചെയ്തതിന് ശേഷമാണ് വലിയ ആക്രമണം ഉണ്ടായത്.

ആക്രമണത്തെ തുടർന്ന് നാടും വിട്ടും പലരും പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.
സൈന്യവും ആർഎസ്എഫും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് അമേരിക്ക നേതൃത്വം നൽകുന്നതിനിടെയാണ് ഏറ്റവും പുതിയ ആക്രമണം.