ന്യൂയോർക്ക് ക്യൂൻസിൽ നടന്ന 78-ാമത് ഇന്ത്യാ ഡേ പരേഡിൽ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫെലോഷിപ്പ് ഭാരവാഹികളും വിശ്വാസികളും പങ്കെടുത്തു. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ചുമതലക്കാരാണ് എല്ലാ വർഷവും റാലി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും മറ്റ് സന്നദ്ധ സംഘടനകളുടെ ഭാരവാഹികളുമാണ് പരേഡിൽ അണിനിരന്നത്.

ഹൈന്ദവ- ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളിൽപ്പെട്ടവരും റാലിയിൽ അണിനിരന്നു. ലാംഗ് ഡെയിൽ സ്ട്രീറ്റിൽ നിന്നും ആരംഭിച്ച് ഹിൽസൈഡ് അവന്യൂ വഴി ലിറ്റിൽ നെക്ക് പാർക്ക് വേയുടെ സമീപം റാലി അവസാനിച്ചു. ന്യൂയോർക്ക് സിറ്റി മേയറും സ്റ്റേറ്റ് ഭരണകർത്താക്കളും മറ്റ് നേതാക്കളും പങ്കെടുത്ത് സംസാരിച്ചു .
ക്രൈസ്തവ സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫെലോഷിപ്പ് ഭാരവാഹികളും വിശ്വാസികളും റാലിയിൽ അണിനിരന്നു. പെന്തക്കോസ്തു സഭകളെ പ്രതിനിധീകരിച്ച് ഡോ. ബാബു തോമസ്, റവ. വിൽസൺ ജോസ്, റവ. ബെഞ്ചമിൻ തോമസ്, പാസ്റ്റർ ജേക്കബ് ജോർജ് എന്നിവരും വിശ്വാസികളും പരേഡിൽ പങ്കെടുത്തു.




