എറണാകുളം : ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫിന്റെ സഹോദരീഭർത്താവ് നാരങ്ങാനം തെക്കേതിൽ പ്ലാംകൂടം കാലായിൽ ടി. ഐ. മാത്യൂസ് (78) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഓഗസ്റ്റ് 17 രാവിലെ 11 ന് കാക്കനാട് തേങ്ങോടുള്ള വസതിയിലെ ശുശ്രുഷകൾക്ക് ശേഷം വൈകിട്ട് 3ന് ഐപിസി ഹൈവേ ഫെലോഷിപ് സഭയുടെ പുത്തൻകുരിശു സെമിത്തേരിയിൽ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ മുൻ ചീഫ് മാനേജർ ആയിരുന്നു. ഭാര്യ പരേതയായ ലില്ലികുട്ടി ഐപിസി ജനറൽ കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് പരേതനായ പാസ്റ്റർ വി. ടി. ജോസഫിന്റെ മകളാണ്. മക്കൾ : ബിനി (ചെന്നൈ), ജോജി (ദുബായ്). മരുമക്കൾ : കുമാർ (ചെന്നൈ), സിജി (ദുബായ്).




