കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ പാസ്റ്ററും കേരളത്തിലെ റ്റി.പി.എം സഭകളുടെ മുഖ്യ ചുമതലക്കാരനുമായ പാസ്റ്റർ എം.ജോസഫ്കുട്ടി (73) ആഗസ്റ്റ് 11 ഞായർ രാവിലെ 9.30ന് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ചൊവ്വാഴ്ച.
കൊട്ടാരക്കര മൂഴിയിൽ തെക്കെക്കര മത്തായിച്ചന്റെ മകനാണ്.
അഞ്ച് പതിറ്റാണ്ടോളമായി (1974ൽ ) പെന്തെക്കൊസ്ത് മിഷൻ സഭയുടെ ശുശ്രൂഷകനായി സുവിശേഷ പ്രവർത്തനം ആരംഭിച്ച പാസ്റ്റർ ജോസഫ് കുട്ടി ഇന്ന് കേരളത്തിലെ റ്റി.പി.എം സഭകളുടെ മുഖ്യ ചുമതലക്കാരനും സീനിയർ പാസ്റ്ററും ആണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള സഭയുടെ കൺവെൻഷൻ പ്രാസംഗികൻ കൂടെയാണ് അദ്ദേഹം.
വാർത്ത: ദീപു ജോൺ, ഷാർജ




