ഷാർജ: ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻറെ(ATA) അംഗീകാരത്തോടുകൂടി ഷാർജയിൽ പ്രവർത്തിക്കുന്ന ഗിൽഗാൽ ബിബ്ലിക്കൽ സെമിനാരി, അമേരിക്കയിലുള്ള അഗാപ്പേ പാർട്ണേഴ്സ് ഇൻറർനാഷണലിന്റെ പങ്കാളിത്തത്തിൽ നടത്തുന്ന മൂന്നുമാസ കൗൺസിലിംഗ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കോഴ്സിന്റെ പ്രത്യേകതകൾ
- കോഴ്സ് പൂർണ്ണമായും ഓൺലൈൻ ആയിരിക്കും.
- പഠിക്കുന്നവരുടെ സമയത്തിനനുസരിച്ച് ക്ലാസുകൾ അറ്റൻഡ് ചെയ്യുവാനുള്ള അവസരം.
- പ്രശസ്തമായ അമേരിക്കൻ യൂണിവേഴ്സിറ്റികളിലെ പ്രൊഫസർമാർ നയിക്കുന്ന ക്ലാസുകൾ.
- പാസ്റ്റർമാർ, ക്രിസ്തീയ നേതാക്കൾ, അധ്യാപകർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ. വിശ്വാസികൾ, മാതാപിതാക്കൾ എന്നിവർക്കായി തയ്യാറാക്കിയ പഠന പദ്ധതി.
- ക്രിസ്തീയ കൗൺസിലിംഗിന്റെ പ്രാധാന്യത, വിവാഹം, കുടുംബം, രക്ഷാകർതൃത്വം, മാനസികാരോഗ്യം, വിവിധതരം ആസക്തികളിൽ നിന്നുള്ള മോചനം, പാസ്റ്ററൽ കൗൺസിലി ംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
- പവർ പോയിന്റുകൾ, വീഡിയോകൾ, ക്വിസുകൾ. ഫാക്കൽറ്റി കൺസൾട്ടേഷനുകൾ എന്നിവയടങ്ങിയ ക്ലാസ്സുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
https://forms.gle/XBLkYk9JAPmgtGC3A
കൂടുതൽ വിവരങ്ങൾക്ക്
info@gilgalseminary.com
+971 56 86 93793

