–സാബു തൊട്ടിപ്പറമ്പിൽ
ഒരു ദുരന്തമുഖത്തിൽ അതിജീവനത്തിന്റെ കരം കോർക്കുകയാണ് നന്മവറ്റാത്ത സുമനസ്സുകൾ.വയനാടിനെ കെട്ടിപടുക്കുകയെന്നതാണ് ലക്ഷ്യം.അതിനു പിന്നിൽ അണിനിരക്കുന്നത് മലയാളികൾ മാത്രമല്ല, ദേശവും ഭാഷയും രാജ്യവും വിട്ടുള്ള കരുതലുകൾ മാറുന്ന കാഴ്ച.
തമിഴ്നാട്ടിൽ ചില വാർത്തകൾ സഹാനുഭൂതിയുടെ സന്ദേശമായി മാറുന്നു. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ വയനാടിന് വേണ്ടി പങ്കാളികളാകുന്നു.
തമിഴ്നാട് ശിവൻപുരത്ത് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 13,300 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ചേർന്നാണ് ഈ തുക കണ്ടെത്തിയത്.വിദ്യാർഥികൾക്കുവേണ്ടി വാർത്തകൾ പങ്കിടുന്നതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിലൂടെയാണ് വയനാടിന്റെ ദുരന്തം കുട്ടികൾ അറിഞ്ഞതെന്ന് സുപത്ര എന്ന വിദ്യാർത്ഥി പറയുന്നു.

തമിഴ്നാട് കള്ള കുറിച്ചി തിരുകോവില്ലൂർ സ്വദേശി ഹരിണി ശ്രീയെന്ന 13 വയസ്സുകാരിയും മനുഷ്യ സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി മാറുന്നു. തുടർച്ചയായി മൂന്നുമണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് സമാഹരിച്ച് തുകയും കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് 15,000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
തമിഴ് നാട്ടില് ഹോട്ടൽ നടത്തിപ്പുകാരനായ മുജീബ് റഹ്മാൻ അന്നമൂട്ടി വയനാടിനുള്ള ‘വക’ കണ്ടെത്തുകയായിരുന്നു. ഇത് തമിഴ് ജനത ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഉൾപ്പെടെ വളരെ വേഗം വൈറലാവുകയും ചെയ്തു.
വെറുമൊരു സദ്യയായിരുന്നില്ല അത്. പത്ത് കൂട്ടം കറികളും കൂട്ടിയുള്ള ഗംഭീര സദ്യ തന്നെ.

ഭക്ഷണം കഴിഞ്ഞ് പോകുന്നവർ തങ്ങൾക്ക് കഴിയുന്ന ‘സംഭാവന’
അത് , പത്തായാലും പതിനായിര മാണെങ്കിലും ,ഭക്ഷണം കഴിച്ച ഇലയുടെ അടിയിൽ വയ്ക്കുകയായിരുന്നു.
അത് പത്തു രൂപ മുതൽ ഇരുപത്തിയയ്യായിരം രൂപ വരെ വെച്ചവരുണ്ടായിരുന്നു.
ഒട്ടനവധി പേരാണ് ഈ സദ്യയിൽ പങ്കാളികളായത്.നീണ്ട നിരയിലും ‘വയനാട് മക്കൾക്ക് ഉദവി’ ചെയ്യുന്നതിനായി എത്രനേരം കാത്തിരുന്നാലും ഭക്ഷണം കഴിച്ച് തങ്ങൾ മടങ്ങുകയുള്ളൂവെന്ന് വന്നവർ പറയുന്നുതും വീഡിയോയിൽ കേൾക്കാം.
കഴിച്ച ഇല മടക്കി എടുക്കുമ്പോൾ അതിന് അടിയിൽ വെച്ചിരിക്കുന്ന പൈസ റഹ്മാൻ എടുക്കുമ്പോൾ കരയുന്നതും ദൃശ്യങ്ങളുണ്ട്.
ഒന്നുറപ്പ് മനുഷ്യ സ്നേഹത്തിൻറെ ആർദ്രമനസ്സുകൾക്ക് മാത്രമാണ് ഇത്തരപ്രവർത്തികൾ ഏർപ്പെടാൻ കഴിയുന്നത് അയൽവാക്ക സ്നേഹം കരുതലായി മാറുന്നു. അത് വയനാടിന്റെ കരുത്തായി മാറുന്നതിനോടൊപ്പം നന്മനിറഞ്ഞ സുമനസ്സുകളെയാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്.




