താനെ: കെട്ടിടത്തിന് മുകളില്‍ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.
മഹാരാഷ്ട്രയിലെ മുംബ്രയില്‍ മാർക്കറ്റിലൂടെ അമ്മയ്‌ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന് വയസുകാരിയുടെ മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് നായ താഴേക്ക് വീഴുകയായിരുന്നു.
മഹാരാഷ്ട്ര താനെക്ക് സമീപം അമൃതനഗറിലുള്ള മാർക്കറ്റില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ചികിത്സക്കിടെ കുട്ടി മരിച്ചു.




