എജി മലബാർ ഡിസ്ട്രിക്ട്: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 5 വീടുകൾ നിർമ്മിച്ചു നൽകും

കോഴിക്കോട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 5 പേർക്ക് പുതിയ വീട് നിർമ്മിച്ച് നൽകാൻ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിച്ചു.

ദുരന്തം നടന്ന നാൾ മുതൽ മലബാർ ഡിസ്ട്രിക്റ്റിലെ പല ശുശ്രൂഷകന്മാരും ദുരന്തമുഖത്താണ്. കാരുണ്യത്തിൻ്റെ ഈ ദൗത്യം ഏറ്റെടുക്കുമ്പോൾ സുമനസ്സുകളുടെ പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു.

വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം, പ്രതീക്ഷകൾ നഷ്ടപ്പെട്ടവർക്ക് പുതു പ്രതീക്ഷകൾ നമുക്ക് നൽകാം. സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ എക്സിക്യുട്ടിവ് കമ്മറ്റിയുവായി ബന്ധപ്പെടുക.

District Treasurer Pr Aneesh M. Iype 9446838496