ന്യൂയോർക്ക്: വ്യവസ്ഥപ്രകാരമുള്ള ജീവിതം നയിക്കുന്നവരിൽ മാത്രമേ ദൈവം വസിക്കുകയുള്ളുവെന്ന് റവ. റ്റി.ജെ. ശാമുവൽ പ്രസ്താവിച്ചു. ന്യൂയോർക്ക് എലൻ വില്ലെയിൽ നടക്കുന്ന അജിഫിന കൺവൻഷനിൽ അദ്ദേഹം സംസംസാരിക്കുകയായിരുന്നു. എല്ലാ പെന്തക്കോസ്തു വിശ്വാസികളിലും പാസ്റ്ററന്മാരിലും ദൈവം വസിക്കുന്നില്ല. 40 ഉം 21 ഉം ദിവസം ഉപവസിച്ചിട്ടും ഒന്നും സംഭവിക്കുന്നില്ല.
എന്നാൽ, പണ്ടുകാലത്ത് വെറും 3 ദിവസത്തെ ഉപവാസ പ്രാർത്ഥനകളിൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നത് കണ്ടിട്ടുണ്ട്. പുറപ്പാട് 40:34-35 ആധാരമാക്കി സംസാരിച്ച് തുടങ്ങിയ അദ്ദേഹം വ്യവസ്ഥപ്രകാരം ആലയം പണിതപ്പോഴാണ് തീകത്തിയതെന്ന് സമർത്ഥിച്ചു. പുതിയ നിയമസഭയിലെ നാമോരോരുത്തരും കൊച്ചുകൊച്ചു ദേവാലയങ്ങളാണ്. പാരമ്പര്യത്തിൻ്റെ ആരാധനയിലും രണ്ട് അന്യഭാഷയിലുമായി പെന്തക്കോസ്തു ആരാധനയെ ഒരുക്കിക്കളയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. മനോജ് തോമസ്, റവ. കെ. ഓ ജോൺസൺ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജോമോൻ ഗീവർഗീസിൻ്റെ നേതൃത്വത്തിൽ ഗാനശൂശ്രൂഷ നടന്നു.
നാളെ നടക്കുന്ന സഭായോഗത്തോടെ കോൺഫറൻസ് സമാപിക്കും.




