ഇടുക്കി: വയനാട് ദുരന്ത മുഖത്തേക്ക് നിരവധി സഹായങ്ങൾ ആണ് പലരിൽ നിന്നും എത്തിച്ചേരുന്നത്.വസ്ത്രവും പണവും ആഹാരമൊക്കെയുണ്ട് അതിൽ.എന്നാൽ വളരെ വേറിട്ടൊരു സഹായവുമായി ഒരു കുടുംബം.മാതാവ് നഷ്ടപ്പെട്ട മുലപ്പാൽ കുടിക്കാൻ വഴിയില്ലാത്ത കുട്ടികൾ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് അത് നൽകാൻ തയ്യാറാണെന്ന് പറഞ്ഞാണ്ഒരു കുടുംബം രംഗത്തെത്തിയത്.
ഭർത്താവ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.അത് നാട് ഏറ്റെടുത്തു .സംഭവം വൈറലുമായി.അതുമാത്രമല്ല ഈ പുണ്യപ്രവർത്തകയ്ക്ക് ദമ്പതിമാർ വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു.
ഇടുക്കി ഉപ്പുതറയിൽ നിന്നുള്ള ഒരാളാണ് കരുണയുടെ സന്ദേശവുമായി എത്തിയത്.
“ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമാണെങ്കിൽ അറിയിക്കണേ എന്റെ wife റെഡിയാണ് . ” എന്നതായിരുന്നു സന്ദേശം.
അമ്മയെ തല്ലിയാൽ രണ്ടു പക്ഷം ഉണ്ടെന്ന് പറയുന്നതുപോലെ ഈ മാതൃകാ പെരുമാറ്റത്തിലും ചില ദുഷ്ടഹൃദയങ്ങൾ മറ്റ് അർത്ഥങ്ങൾ കണ്ടെത്തിയിരുന്നു.അത്തരക്കാരുടെ പോസ്റ്റിന് താഴെ നന്മ നിറഞ്ഞ മലയാളികൾ ശരിക്കും പൊങ്കാലയിട്ടിട്ടുണ്ട് .നല്ല ഒന്നാന്തരം അമിട്ട് പൊട്ടുന്നതുപോലുള്ള മറുപടി.




