വയനാടിന്റ ദുരന്തമുഖത്തേക്ക് എജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ

കോഴിക്കോട് : പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാടൻ ജനതയ്ക്ക് സഹായഹസ്തവുമായി അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലും പുത്രിക സംഘടനകളും. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു മേഖല ഒന്നാകെ ഒലിച്ചുപോകുകയും അനേക വീടുകൾ തകർന്നുപോകുകയും ചെയ്തു. മരണസംഖ്യ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നു.

എല്ലാം നഷ്ട്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ പ്രിയ സഹോദരങ്ങൾക്ക് വസ്ത്രം, കമ്പിളി, ധാന്യങ്ങൾ, മരുന്നുകൾ, സാനിറ്ററി പാഡുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ അത്യാവശ്യമാണ്. എല്ലാ പ്രിയമുള്ളവരുടെയും സഹായങ്ങൾ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ അനീഷ് എം. ഐപ്പ് (+91 94468 38496) ബന്ധപെടുക