ഹെലിയോകോറിസ് സ്റ്റെഫാനസ് ശാസ്ത്രലോകത്തിന് ഏ.ജി സഭാംഗത്തിൻ്റെ സംഭാവന

ക്രീപ്പിങ് വാട്ടർ ബഗ്ഗുകളിലെ ഹെലിയോകോറിസ് ജനുസ്സിൽ പെട്ട പുതിയ ഇനം പ്രാണിയെ കണ്ടെത്തി കൊല്ലം ജില്ലയിലെ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ ഗവേഷകർ. ജലോപരിതലത്തിലൂടെ നീന്താൻ കഴിവുള്ള ഇരപിടിയന്മാരായ പ്രാണിവർഗ്ഗമാണ് ഹെലിയോകോറിസ്. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന കല്ലടയാറ്റിൽ നിന്നുമാണ് ഈ പുതിയ സ്പീഷിസിനെ കണ്ടെത്തിയിട്ടുള്ളത്.

ഇതോടുകൂടി ഈ ജനുസ്സിൽ പെട്ട സ്പീഷീസുകളുടെ എണ്ണം ഇന്ത്യയിൽ 12 ആയി. സുവോളജി ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറും റിസർച്ച് ഗൈഡും ആയ ഡോ. ശ്രീജയ് ആർ,, ഗവേഷകരായ ഡോ. ഡാനി ബെഞ്ചമിൻ, ഡോ. ആര്യ എം എസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ.

ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിൽ നിലകൊള്ളുന്നതായ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിനോടുള്ള ആദരസൂചകമായിട്ടാണ് പുതിയ സ്പീഷീസിന് സ്റ്റെഫാനസ് എന്നു നാമകരണം ചെയ്തിട്ടുള്ളത്.

ഡോ. ഡാനി ബെഞ്ചമിൻ , പാസ്റ്റർ വർഗീസ് എം ശാമൂവേലിൻ്റെ (UK) സഹോദരിയുടെ മകനാണ് , കൂടാതെ സി.എയുടെ സജീവ അംഗവും പുനലൂർ ഏ.ജി സഭാംഗവുമാണ്