കണ്ണൂർ: പെട്രോള്‍ അടിച്ചിട്ട് പണം നല്‍കാതെ പമ്പില്‍ പോലീസുകാരൻ അതിക്രമം കാണിച്ചെന്ന് പരാതി. കണ്ണൂർ ടൗണ്‍ പോലീസ് സ്റ്റേഷനിലെ സന്തോഷിനെതിരെയാണ് പരാതി ഉയർന്നത്.
പെട്രോള്‍ അടിച്ചതിന്‍റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റില്‍ ഇരുത്തി ഇയാള്‍ സ്റ്റേഷൻ വരെ കാർ ഓടിച്ചു കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം.
പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കുമെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് മറ്റൊരു പെട്രോള്‍ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു.




