ഷീബ തോമസ് നിത്യതയിൽ

ചെന്നൈ: തിരുവല്ല ചന്തങ്കരി വാണിയപ്പുരക്കൽ ശ്രീ വി.സി തോമസിന്റെ (പ്രസാദ് )പത്നിയും മേത്രയിൽ കുടുംബാംഗമായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ തമ്പി ചെറിയാൻ്റെ മകളും പാസ്റ്റർ രാജു എം ചെറിയാൻ്റെ (ഐപിസി ചെന്നൈ മെട്രോ ഡിസ്റ്റിക് പ്രസിഡണ്ട്) സഹോദര പുത്രിയുമായ ഷീബ തോമസ് (50) ഇന്നലെ രാത്രിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (15/07/2024) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ചെന്നൈയിൽ വച്ച് നടക്കും (കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കും).

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിക്കുമല്ലോ….

മക്കൾ: ഷോൺ (UK), മറിഷ (ബാംഗളൂർ)