സ്റ്റെഫിൻ എബ്രഹാമിന്റെയും ലൂക്കൊസിന്റെയും അനുസ്മരണയോഗം നടത്തി കുവൈറ്റ് പെന്തകോസ്ത് സമൂഹം

കുവൈറ്റ്: കുവൈറ്റിലെ അഗ്നിബാധയിൽ ജീവൻ പൊലിഞ്ഞ മുഴുവൻ വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തുകയും തുടർന്ന് സ്റ്റെഫിന്റെയും, ലൂക്കൊസിന്റെയും അകാലവേർപാടിൽ ദുഃഖം രേഖപ്പെടുത്തികൊണ്ടു കുവൈറ്റിലെ എല്ലാ പെന്തകോസ്ത് സഭാ ജനങ്ങളും ദൈവദാസന്മരും ഒത്തുകൂടി അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസ്തുത യോഗത്തിൽ ബെഥേൽ ഗോസ്പെൽ ചർച്ച് പാസ്റ്റർ ജിതിൻ വെള്ളകോട്ട് അദ്ധ്യക്ഷത വഹികുകയും, സ്റ്റെഫിനെയും ലൂക്കൊസിനെയും അനുസ്മരിച്ചുകൊണ്ടു ഐ.പി.സി.അഹമദ് സഭ പാസ്റ്റർ റെജിവള്ളംകുളം, ജെസ്സി ബെൻസിയും, ലിറ്റോജോസഫ് ( വർഷിപ്പ് ലീഡർ), പ്രാർത്ഥനധ്വനിക്കു വേണ്ടി പാസ്റ്റർ സജിവർഗീസ്, ഗോസ്‌പെൽ എക്സ്പലോഷൻ പ്രതിനിധി സൂരജ് വാഴമുട്ടം, പാസ്റ്റർ.ടി .ഐ വർക്കി തുടങ്ങിയവരും അനുസ്മരണം നടത്തി.

പാസ്റ്റർ സാം ചാക്കോ സ്വാഗതവും, മധ്യസ്ഥത പ്രാത്ഥനക്ക് പാസ്റ്റർ സുരേഷ്‌കുമാറും നേതൃത്വം നൽകി. സജിഎബ്രഹാം എല്ലാവർക്കും നന്ദി അറിയിച്ചു.

കുവൈറ്റിലെ ആരാധന സ്വാതന്ത്ര്യം നഷ്ട്ടപ്പെടാതിരിക്കുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തപ്പെടുകയുണ്ടായി.