ഐക്യത്തോട് കൂടി കേരളത്തിലെ പെന്തക്കോസ്ത് സമൂഹം ഒത്തുചേരുന്ന കാഴ്ച അടുത്ത നാളിലെങ്ങും കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. ‘ഞാനെന്ന മനോഭാവം വിട്ടൊഴിഞ്ഞ്, നാം ഒന്നെന്ന ചിന്തയിലേക്ക് എത്താതെ’ ഇത് പരിഹരിക്കപ്പെടാൻ പോകുന്നില്ല.

ഇന്ത്യയിലെ ജീവിത സാഹചര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ നല്ല നിലയിൽ ജീവിതം നയിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹവും ഒത്തുചേരലും മാതൃകാപരമാണ്.
അമേരിക്കയിൽ നടത്തപ്പെടുന്ന പിസിനാക്ക് (പെന്തക്കോസ്തൽ കോൺഫ്രറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ്) ഒത്തുചേരൽ എടുത്തു പറയേണ്ടതു തന്നെയാണ്.
സഭകളുടെ വലിപ്പച്ചെറുപ്പമില്ലാതെ നാനാവിഭാഗങ്ങളിൽ പെട്ട വിശ്വാസ സമൂഹത്തിൻെറ ഒത്തുചേലാണ് പിസിനാക്ക്. ഈ വരുന്ന ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന കോൺഫ്രറൻസിൽ വൻ ജനാവലി പങ്കെടുക്കും എന്നാണ് സൂചനകൾ.
1983-ല് ആരംഭിച്ചതാണ് ഈ ഒത്തുചേരൽ. 39-ാമത്തെ കോൺഫ്രറൻസ് ആണ് ജൂലൈ നാലിന് ആരംഭിക്കുന്നത്.ഓരോ തവണയും കൂടിവരുന്ന ദൈവമക്കളുടെ എണ്ണത്തിൽ വർദ്ധനവല്ലാതെ ഇതുവരെ കുറവ് സംഭവിച്ചിട്ടില്ല. ഇത് സംഘാടക മികവിന്റെ ഉത്തമ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദൈവസ്നേഹത്തിന്റെ മൂല്യം അതേ അളവിലും തൂക്കത്തിലും ഇവിടുള്ള നേതൃത്വങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്നുള്ളതാണ് വസ്തുത.
അമേരിക്കയിലും കാനഡയിലുമായി 400-ൽ പരം സഭകളാണ് പ്രസ്തുത യോഗത്തിൽ പങ്കാളികളാകുന്നത്. സ്ത്രീകൾക്കും യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മീറ്റിംങുകൾ ക്രമീകരിച്ചിട്ടുണ്ട്. നാട്ടിൽ ഐക്യത്തിന് വിഘാതം നിൽക്കുന്നവർ ഇവിടെ വന്നു ഐക്യം ഊട്ടി ഉറപ്പിച്ച് പ്രസംഗിച്ചു കേൾക്കുന്നത് വിരോധാഭാസമാണ്.




