ന്യൂഡൽഹി: വിവാഹത്തിനോട നുബന്ധിച്ച് നടക്കുന്ന പല
സംഭവവികാസങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ വിവാഹവിരുന്നിൽ നടന്ന കൂട്ടയടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പലതിന്റെ പേരിലും വിവാഹ വിരുന്നിൽ വഴക്ക് പതിവാണ്. ഇത്തവണ ബിരിയാണിയില്‍ കോഴിക്കാൽ ഇല്ലാത്തതിന്റെ പേരിലാണ് വധുവിന്റെ ബന്ധുക്കള്‍ വരന്റെ ബന്ധുക്കളെ മർദിച്ചത് . ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം . വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നു വധുവിന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മിൽ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്‌ക്ക് മാറുകയായിരുന്നു.
സംഭവത്തിൽ പാചകക്കാരും വരന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു. കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വധുവിന്റെ ബന്ധുക്കള്‍ കസേര എടുത്ത് വരെ വരന്റെ ബന്ധുക്കളെ മർദ്ദിച്ചു. “ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.” എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്.
സംഘര്‍ഷം കനത്തതിന് പിന്നാലെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കളെത്തി സംസാരിച്ചതിന് പിന്നാലെ വരന്‍ വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു.




