പാസ്റ്റർ. ഇ.വി ജോൺ ഏ.ജി ബത്തേരി സെക്ഷൻ
അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ. ഇ.വി ജോൺ തിരഞ്ഞെടുക്കപ്പെട്ടു. ചുള്ളിയോട് ഏ.ജി സഭയുടെ ശുശ്രുഷകനാണ്.
സെക്രട്ടറിയായി പാസ്റ്റർ ഇമ്മാനുവേൽ പ്രസാദ് അയ്യംക്കൊല്ലി, ട്രഷററായി ബ്രദർ ഷിബു എം.പി , കമ്മിറ്റി മെംബേഴ്സായി പാസ്റ്റർ ഷിജു തങ്കച്ചൻ , ബ്രദർ സാംകുട്ടി ബത്തേരി എന്നിവരെയും തെരഞ്ഞെടുത്തു.
പാസ്റ്റർ വി.കെ ജെയിംസ് ഏ.ജി കൽപ്പറ്റ സെക്ഷൻ
പാസ്റ്റർ വി.കെ ജെയിംസ് കൽപ്പറ്റ സെക്ഷൻ പ്രസ്ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റ ഏ.ജി സഭാ ശുശ്രൂഷകനാണ്,സെക്രട്ടറിയായി പാസ്റ്റർ രമേഷ് എംസി, അരപ്പറ്റ എജി സഭാശുശ്രൂഷകനാണ്, ട്രഷററായി ബ്രദർ ജേക്കബ്ബ് പടിഞ്ഞാറത്തറ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ജോബി വി വി ,ബ്രദർ ബാബു കണിയാംമ്പറ്റയെയും തെരഞ്ഞെടുത്തു.
പാസ്റ്റർ കെ.വി ചാണ്ടി മാനന്തവാടി സെക്ഷൻ
മാനന്തവാടി സെക്ഷൻപ്രിസ്ബിറ്ററായി പാസ്റ്റർ കെ വി ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടു ചെറ്റപ്പാലം ഏ.ജി സഭാ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ ഷിബു ഡാനിയേൽ കാട്ടിക്കുളം, ട്രഷററായി ബേബി ഐ എൽ വിളുമ്പുകണ്ടം, കമ്മിറ്റി അംഗങ്ങളായിപാസ്റ്റർ ജോയ് മുളയ്ക്കൽ, ബ്രദർ സജി പി സി, കൊറോം എന്നിവരും തെരഞ്ഞെടുക്കപ്പട്ടു.
മീനങ്ങാടി ഏജി സഭയിൽ വെച്ച് നടന്ന വയനാട് ജില്ലയിലെ സെക്ഷനുകളുടെ വാർഷീക യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസ്ട്രിക്ട് സുപ്രണ്ട് റവ. ഡോ. വി. റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ കെ.യു പീറ്റർ ട്രഷറാർപാസ്റ്റർ അനീഷ് എം.ഐപ്പ് എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ ഹെൻസ്വൽ ജോസഫ് തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിന് നേതൃത്വം നൽകി.




