അരുതേ..! അപകടം വരുത്തി വയ്ക്കരുതെ

–സ്പെഷ്യൽ കറസ്പോണ്ടൻ്റ്

നമ്മുടെ റോഡുകളിൽ ദിനം പ്രതി നിരവധി ജീവനുകളാണ് പൊലിഞ്ഞ് വീഴുന്നത്. അതിലധികവും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവരാണെന്നുള്ളതാണ് യാഥാർത്ഥ്യം.

അമിതാവേശവും അമിത വേഗതയും ഓരോ കുടുഃബത്തിൻെറയും സ്വപ്നങ്ങളെ തല്ലിത്തകർക്കുകയാണ്.അല്ലാതെയുള്ള അപകടങ്ങളാകട്ടെ അപൂർവ്വമാണ്.

ടൂവിലർ യാത്രയിൽ ഹെൽമറ്റ് നിയമം മൂലം നിർബദ്ധമാക്കിയിട്ടുണ്ടെങ്കിലും അതൊരഭംഗിയായിട്ടാണ് യുവ തലമുറകാണുന്നത്. ഇതാകട്ടെ അപകടത്തിൻെറ ആഘാതം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹെൽമറ്റ് ഉണ്ടെങ്കിലും ഹാൻ്റിലിൽ തൂക്കിയിടുക,കൈയിൽ തൂക്കിയിട്ട് യാത്ര ചെയ്യുക.

തലമുറകളുടെ ഈ അലംഭാവം അരുതെ. നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരുപാട് ബന്ധങ്ങളുണ്ട്. മാതാപിതാക്കൾ,സഹോദരങ്ങൾ അങ്ങനെ ബന്ധങ്ങളുടെ കെട്ടുറപ്പിലുള്ളത് ആരെല്ലാമാണ്. ഒന്ന് സ്പീഡ് വർദ്ധിക്കാൻ ആഗ്രഹിക്കുമ്പോൾ ആദ്യം നിങ്ങളിൽ എത്തേണ്ടത് ഈ മുഖങ്ങളല്ലേ ? നിങ്ങൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങളും അതിൻെറ സാക്ഷാത്ക്കാരവും.

ഇന്നലെ കോഴിക്കോട് നടന്ന ഒരപകടത്തിൻെറ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ.

ഭാഗ്യം കൊണ്ടെന്നൊക്കെ ചിലപ്പോൾ നമ്മൾ നമ്മൾ പറയില്ലേ,അതേ ഭാഗ്യമോ ബസ് ഡ്രൈവറുടെ അസാമാന്യ വൈഭമോ എന്തായാലും ഒരു ജീവൻ നഷ്ടപ്പെടാതെ രക്ഷപെട്ടു.

റോഡിൽ മറിഞ്ഞു വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ചതെന്ന് വ്യക്തം.

കോഴിക്കോട് മുക്കത്ത് ഇന്നലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ അത് കാണാനാവും.

ഇന്നലെ ഉച്ചയ്ക്ക് മുക്കം പുല്‍പറമ്പ് – നായര്‍കുഴി റോഡിലാണ് സംഭവം. സ്കൂട്ടർ യാത്രികൻ വളവ് കഴിയവേ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പ്രധാന റോഡില്‍ നിന്നും ഇടറോഡിലേക്ക് സാമാന്യം നല്ല വേഗത്തില്‍ പ്രവേശിച്ച സ്‌കൂട്ടര്‍ യാത്രികന്‍ പെട്ടെന്ന് തെന്നിവീഴുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തു തന്നെയാണ് യുവാവ് വീണത്.

അതിനിടെ എതിർ വശത്തു നിന്ന് സ്വകാര്യ ബസ് വരുന്നുണ്ടായിരുന്നു. ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യുവാവിന്‍റെ ജീവൻ രക്ഷിച്ചത്. ഡ്രൈവർ ബസ് ഉടനെ ഇടത്തേക്ക് വെട്ടിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിൽ വീഴാതെ രക്ഷപ്പെടുകയായിരുന്നു. യുവാവിനെ ഇടിക്കാതിരിക്കാന്‍ റോഡരികിലെ മതിലിന് സമീപത്തേക്കാണ് ബസ് ഓടിച്ചു കയറ്റിയത്. ബസ് മതിലില്‍ ഇടിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ഉടനെ സ്വയം എഴുന്നേറ്റുനിന്ന് ബസ്സിനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. സീറ്റിനടിയില്‍ നിന്ന് വീണ് പോയ ഹെല്‍മെറ്റ് തിരികെ വയ്ക്കുന്നതും ദൃശ്യത്തിലുണ്ട്.

തലയിൽ വയ്ക്കേണ്ട ഹെൽമറ്റ് സൂരക്ഷിതമായി സീറ്റിനടിയിൽ വയ്ക്കുക. ഏതോ ഭാഗ്യം കൊണ്ടോരു രക്ഷപെടിൽ. യുവാവിന് പരിക്കൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.