പിസിനാക്കിന് ഇനി 12 നാൾ ; ഒരുക്കങ്ങൾ പൂർത്തിയായി

ജൂലൈ 4-7 വരെ ഹ്യൂസ്റ്റണിൽ നടക്കുന്ന 39-ാമത് പിസിനാക്കിന് (പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് ദ് നോർത്തമേരിക്കൻ കേരളൈറ്റ്സ്) വൻ ജനാവലി പങ്കെടുക്കുമെന്നാണ് സൂചന.

ജോർജ് ആർ ബ്രൗൺ കൺവൻഷൻ സെൻ്ററിലാണ് യോഗങ്ങൾ നടക്കുന്നത്. ” മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസ് തീം. 1983-ൽ ഒക്കലഹോമയിലാണ് പിസിനാക്കിന് തുടക്കം കുറിച്ചത്.

പ്രസംഗകർ

പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ.റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് -യു.കെ എന്നിവരാണ് മുഖ്യ പ്രസംഗകർ.

നാഷണൽ പ്രതിനിധികൾ

അമേരിക്കയിലും കാനഡയിലുമുള്ള 400 സഭകളിൽ നിന്നായി നിരവധി ദൈവമക്കൾ കോൺഫ്രൻസിൽ പങ്കെടുക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. മെച്ചമായ താമസ സൗകര്യവും നല്ല ഭക്ഷണവും കൺവൻഷനിൽ എത്തുന്നവർക്ക് ലഭ്യമാക്കും.

പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (നാഷണൽ കൺവീനർ), രാജു പൊന്നോലിൽ (നാഷണൽ സെക്രട്ടറി), ബിജു തോമസ് (നാഷണൽ ട്രഷറാർ), റോബിൻ രാജു (യൂത്ത് കോ-ഓർഡിനേറ്റർ), ആൻസി സന്തോഷ് (ലേഡീസ് കോ-ഓർഡിറ്റേർ) എന്നിവരാണ് മുഖ്യ സംഘാടകർ.

ലോക്കൽ ടീം

പാസ്റ്റർ റോയി ചെറിയാൻ -അരിസോണ, പാസ്റ്റർ മനു ഫിലിപ്പ് -സൗത്ത് ഫ്ലോറിഡ, റ്റോം കുര്യൻ ഹ്യൂസ്റ്റൺ, പാസ്റ്റർ പി.വി. മാമ്മൻ – മിഷിഗൺ, ജോൺസൺ ജോർജ് – ന്യൂയോർക്ക്, പാസ്റ്റർ ജോർജ് ചെറിയാൻ – നോർത്ത് കരോളിന, പാസ്റ്റർ ബാബു ജോൺ ന്യൂ മെക്സിക്കോ, പാസ്റ്റർ ജെയിംസ് എബ്രഹാം – ഓസ്റ്റിൻ, പ്രസാദ് ജോർജ് – കണക്ടിക്കട്ട്, ജോസഫ് കുര്യൻ – ഹ്യൂസ്റ്റൺ, ഐപ്പ് ഐസക് – ന്യൂ ജേഴ്സി, പാസ്റ്റർ ജോയി വർഗ്ഗീസ് – ഒഹായോ, പാസ്റ്റർ സിബി തോമസ് ടെന്നസി, പാസ്റ്റർ അബിൻ അലക്സ് കാനഡ, യോഹന്നാൻ ജോർജ് – കാലിഫോർണിയ, സജി ഫിലിപ്പ് ഇല്ലിനോയ്സ്, പാസ്റ്റർ മാത്യു ശാമുവൽ -ഡാളസ്, പാസ്റ്റർ ഏബ്രഹാം ഈപ്പൻ -ന്യൂയോർക്ക്, കുര്യൻ സക്കറിയാ – ഒക്കലഹോമ, സിജു ഏബ്രഹാം -വെർജീനിയ, റ്റിജോ തോമസ് – കാനഡ, സാം ഏബ്രഹാം – കാനഡ, സാം വർഗ്ഗീസ് ജോർജിയ, റോബിൻ ജോൺ – മസാച്ചുസെറ്റ്സ്, സാബി കോശി -ന്യൂയോർക്ക്, ഡാവിൻ ദാനിയൽ – പെൻസിൽവാനിയ, ബിജോ തോമസ് – മേരിലാൻഡ് എന്നിവരാണ് നാഷണൽ പ്രതിനിധികൾ.

മീഡിയ ടീം

കുര്യൻ സക്കറിയ (നാഷണൽ മീഡിയ കോ ഓർഡിനേറ്റർ), നിബു വെള്ളവന്താനം (നാഷണൽ പബ്ളിസിറ്റി കോ-ഓർഡിനേറ്റർ), ഫിന്നി രാജു ഹ്യൂസ്റ്റൺ (നഷണൽ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ), ജോയി തുമ്പമൺ (ലോക്കൽ പബ്ളിസിറ്റി കോ – ഓർഡിനേറ്റർ), സ്‌റ്റീഫൻ സാമുവൽ (ലോക്കൽ മീഡിയാ കോ ഓർഡിനേറ്റർ) എന്നിവരാണ് മീഡിയ ഭാരവാഹികൾ.