ഒടുവിൽ ഹെൽന മരിയ യാത്രയായി

നിലമ്പൂർ :-പാലാംകര, വെള്ളാരമുണ്ട പാറത്താനത്തു വീട്ടിൽ റിട്ടേഡ് S.I സിബിച്ചൻ, ഭാര്യ സിന്ധു സിബിച്ചൻ എന്നിവരുടെ മൂത്തമകൾ ഹെൽന മരിയ പി. എസ്സ് (20) UK കാർഡിഫ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.
പൾസ് ടുവിന് ഫുൾ എ പ്ലസ്‌ നേടിയ ഹെൽനക്ക് നാട്ടിൽ ത്രിശൂർ അമല ഹോസ്പിറ്റലിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയിട്ടും പഠനത്തിൽ മിടുക്കിയായ ഹെൽനക്ക് UK ഗവർമെന്റിന്റെ കാർഡിഫിന് അടുത്തുള്ള സൗത്ത് വെയിൽസ് സർവകലാശാലയിൽ നഴ്സിംഗ് പഠിക്കാനായി പ്രത്യേക സ്കോളർഷിപ് ലഭിച്ച് 2024 ഏപ്രിൽ മാസമാണ് UK യിൽ എത്തിയത്.നഴ്സിംങ് പഠനത്തിനുള്ള ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനായി പോകവേ ഹെൽനയും രണ്ടു കൂട്ടുകാരികളും ഡ്രൈവറും ഉൾപ്പെടെ 4 പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞ് ഗുരുതരമായി തലയ്ക്കു പരിക്കേറ്റ ഹെൽന കഴിഞ്ഞ 45 ദിവസമായി അബോധാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയവേ കഴിഞ്ഞ ദിവസം (20-06-24) മരണം സംഭവിക്കുകയായിരുന്നു.
മകളുടെ അപകട വാർത്ത അറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ കേരളത്തിൽ നിന്നും UK യിൽ എത്തിയിരുന്നു. ബ്രയ്ൻഡത്ത് സംഭവിച്ച് അബോധാവസ്ഥയിൽ കാർഡിഫ് ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന ഹെൽന ചിലപ്പോഴൊക്കെ തിരിച്ചു വരവിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ ഡോക്ടർമാരുടെ അഭിപ്രായത്തെ മറി കടന്നു കണ്ണീരോടും പ്രാർത്ഥനയോടും ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റാൻ അനുവദിക്കാതെയും പ്രതീക്ഷയോടെ മാതാപിതാക്കളും ബന്ധുക്കളും കാത്തിരിക്കുകയായിരുന്നു. എല്ലാവരെയും കണ്ണീരിലാഴ്ത്തി വേദനയില്ലാത്ത ലോകത്തിലെയ്ക്കു ഹെൽന യാത്രയായി.നിയമ നടപടികൾ പൂർത്തിയാക്കി എത്ര യും പെട്ടന്നു തന്നെ ഹെൽനയെ
നാട്ടിൽ എത്തിക്കാനാണ് ജ്യേഷ്ഠ സഹോദരന്റെ മക്കളായ ദീപുവും ദിനുവും ശ്രമിക്കുന്നത്. പാലാംകര സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ ദേവാലയത്തിലെ ഇടവകാംഗങ്ങൾ ആണ് സിബിച്ചനും കുടുംബവും.

സഹോദരങ്ങൾ :ഹെലൻ ട്രീസ, അലൻ ജോസഫ് (വിദ്യാർത്ഥികൾ ).

റിപ്പോർട്ടർ: ബിനോയ് വൈദ്യൻ