അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ ഡയറക്ടറായി പാസ്റ്റർ ജെ. സജി തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സജിയുടെ രണ്ടാമൂഴം ആണ് ഇത്. അടുത്ത രണ്ടു വർഷത്തേക്കാണ് ചുമതല.
ഇളമ്പൽ എബനേസർ പാർക്ക് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നടന്ന സമ്മേളനത്തിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.
എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മേഖലയിലെ ഇരുപത്തിനാല് സെക്ഷനിൽ നിന്നായുള്ള ശുശ്രൂഷകരും പ്രതിനിധികളുമായി 753 പേർ പങ്കെടുത്തു. ഡിസ്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ അധ്യക്ഷത വഹിച്ചു.
പാസ്റ്റർ സജി നിലവിൽ എ ജി മധ്യമേഖലാ ഡയറക്ടറും കൊല്ലം ടൗൺ എ ജി സഭാ ശുശ്രൂഷകനും ആണ്.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഉത്തര മേഖല ഡയറക്ടർ ആയി പാസ്റ്റർ എം ടി സൈമൺ തിരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റർ സൈമൺ പെരുമ്പടപ്പ് സഭ ശുശ്രുഷകൻ ആണ്.
എറണാകുളം സെക്ഷൻ സൺഡേ സ്കൂൾ കൺവീനർ, ഇവഞ്ചലിസം കൺവീനർ, സെക്ഷൻ സെക്രട്ടറി, പ്രൊസ്ബിറ്റർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചലിസം ട്രഷറർ ,നോർത്ത് ഇന്ത്യ മിഷൻ അംഗം, സൺഡേ സ്കൂൾ ട്രെഷരാർ എന്നീ നിലകളിലും സജീവ പ്രവർത്തനം നടത്തിയിട്ടു ഉണ്ട്. തികഞ്ഞ പ്രഭാഷകൻ, എഴുത്തുകാരൻ, ഇടയൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിക്കുന്നു.
വാർത്ത: ഷാജി ആലുവിള, രാജീവ് ജോൺ




