
പുഞ്ചിരിച്ചു കൊണ്ടുള്ള പാസ്റ്റർ അങ്കിളെയെന്നുള്ള വിളി
പാസ്റ്റർ സാം ദാനിയേൽ (ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ)
എന്റെ ഹൃദയം കവർന്ന ഒരു യൗവനക്കാരനായിരുന്നു ഏവർക്കും പ്രീയങ്കരനായ സ്റ്റെഫിൻ.കാരണം തന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള പാസ്റ്റർ അങ്കിളെയെന്നുള്ള വിളിയാണ്. ഇനിയും ആ വിളി കേൾക്കില്ലെന്ന് ഓർക്കുമ്പോൾ എന്റെ മനസിനൊരു തേങ്ങൽ.

പ്രളയ രക്ഷാപ്രവര്‍ത്തനത്തന് യുവാക്കളെ കൂട്ടിയിണക്കി മാതൃകാ പ്രവര്‍ത്തനം
പാസ്റ്റർ കെ എ വർഗീസ് (ഐപിസി പാമ്പാടി സെന്റർ സെക്രട്ടറി)
“2018 ലെ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഭാ ജനങ്ങളോട് ചേർന്ന് പാമ്പാടി സംയുക്ത വിബിഎസിലെ യുവാക്കളെ കൂട്ടിയിണക്കി പ്രീയ മോൻ ചെയ്ത പ്രവർത്തനങ്ങൾ ഓരോ വ്യക്തികൾക്കും മാതൃകാപരമാണ്.”

മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു മനസിനുടമ
പാസ്റ്റർ ചാക്കോ മാത്യു (ഐപിസി പാമ്പാടി സെന്റർ ജോയിന്റ് സെക്രട്ടറി & സഭാ പാസ്റ്റർ)
കഴിഞ്ഞ 6 മാസം മുൻപ് വന്നപ്പോൾ സഭയിൽ പിവൈപിഎ മീറ്റിങ് നടക്കുകയാണ്. അതിൽ കൊച്ചു കുട്ടികളുടെ പാട്ടുകൾക്ക് പോലും കീബോഡ് വായിച്ചു കൊടുത്ത് ചെറിയ ചെറിയ തെറ്റുകൾ തിരുത്തുന്നത് കണ്ടു. ഇങ്ങനെ ഏതൊരു ആളിനെയും ഉത്തേജിപ്പിക്കാൻ താൻ സമർത്ഥനാണ്. നല്ലൊരു ലീഡറും സംഘാടകനും ആയിരുന്നു. ഏതൊരു കാര്യവും വളരെ മികവോടും തികവോടും കൂടെ ചെയ്യുമായിരുന്നു. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി മികവുറ്റ രീതിയിൽ ചെയ്യാൻ തനിക്ക് കഴിവ് ഉണ്ടായിരുന്നു. തന്റെ കഴിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നല്ലൊരു മനസിനുടമയുമായിരുന്നു സ്റ്റെഫിൻ.

നല്ലൊരു മാതൃകാ വിദ്യാർത്ഥി
നിർമ്മല ടീച്ചർ (ബിഎംഎം എച്ച് എസ് എസ് പാമ്പാടി പൊത്തൻപുറം)
സ്റ്റെഫിനെ സ്കൂളിൽ പഠിപ്പിച്ച ടീച്ചറിന്റെ ഓർമ്മകൾ “പാമ്പാടി പൊത്തൻപുറം ബിഎംഎം എച്ച്എസ്എസിലെ മാതൃകയുള്ള ഒരു പൂർവ്വ വിദ്യാർത്ഥിയായിരുന്നു പ്രീയ സ്റ്റെഫിൻ മോൻ. മിത ഭാഷിയും സൗമ്യനും അദ്ധ്യാപകരോട് താഴ്മയും ബഹുമാനവും അനുസരണയുമുള്ള ഒരു വിദ്യാർഥിയായിരുന്നു സ്റ്റെഫിൻ. മറ്റുള്ള വിദ്യാർത്ഥികളുടെയിടയിൽ ഒരു ദൈവ പൈതൽ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയ സ്റ്റെഫിൻ. ഞങ്ങളുടെ സ്കൂളിന് തീരാ നഷ്ടമാണ് തന്റെ വേർപാട്. ബിഎംഎം കുടുംബത്തിന്റെ ദുഃഖവും ക്രിസ്തിയ പ്രത്യാശയും അറിയിക്കുന്നു.”

അനുസരണയുള്ള മോൻ
പാസ്റ്റർ ബാബു മാത്യു (സെന്റർ ജോയിന്റ് സെക്രട്ടറി & സഭാ ട്രഷറാർ)
ദൈവഭക്തിയിലും അനുസരണത്തിലും മാതാപിതാക്കൾ വളർത്തിയതിന്റെ ഫലം തന്നിൽ പ്രകടമായിരുന്നു.

മാതൃകയാക്കാവുന്ന യുവാവ്
സിസ്റ്റർ ഓമന ബാബു (സെന്റർ സോദരി സമാജം സെക്രട്ടറി & മുൻ സൺഡേ സ്കൂൾ ഹെഡ്മിസിസ്)
സൺഡേ സ്കൂളിന് പാട്ട് പാടാൻ പറയുമ്പോൾ ഞാൻ പറയും, മോനേ, രണ്ടു സ്റ്റാൻസ പാടിയാൽ മതിയെന്ന്. അപ്പോൾ സ്റ്റെഫിൻ പറയും അമ്മയെന്നെ മൂന്ന് സ്റ്റാൻസാണ് പഠിപ്പിച്ചത്. മോന്റെ നിഷ്കളങ്കമായ വാക്കുകളിൽ ഞാനങ്ങ് സമ്മതിക്കും. അങ്ങനെ മാതാപിതാക്കളെ പൂർണ്ണമായി അനുസരിക്കുന്ന മോനായിരുന്നു പ്രിയ സ്റ്റെഫിൻ.മറ്റുള്ളവരെ ഇകഴ്ത്തി കാണിക്കാതെ ഏതൊരു കാര്യവും യാതൊരു മടിയുമില്ലാതെ ചെയ്യുന്ന വ്യക്തിയായിരുന്നു സ്റ്റെഫിൻ.
സംസ്കാരം നാളെ
പാമ്പാടി: കോട്ടയം അയ്മനം ഇടിമാരിയിൽ സാബു എബ്രഹാം- ഷേർലി സാബു ദമ്പതികളുടെ മൂത്ത മകനാണ് സ്റ്റെഫിൻ (29). ഫെബിൻ (എംബിഎ കുവൈറ്റ്), കെവിൻ (യിസ്രായേൽ- പി എച്ച് ഡി വിദ്യാർഥി) സഹോദരങ്ങളാണ്.
സാബു എബ്രഹാം ബിസിനസുകാരനായിരുനെങ്കിലും കുറച്ചു വർഷം കുവൈറ്റിൽ ജോലി ചെയ്തു. നേഴ്സായ ഷേർലി സാബു സൗദിയിലും ഡപ്യുട്ടേഷനിൽ യൂകെയിലും ജോലി ചെയ്തു. മക്കളുടെ പഠനത്തിനു വേണ്ടി ഷേർലി ജോലി നിർത്തി. അനേക വർഷമായി പാമ്പാടിയിൽ താമസമാക്കിയ ഈ കുടുംബം പാമ്പാടി സംയുക്ത വിബിയെസിന്റെ സജീവ പ്രവർത്തകർ കൂടെയായിരുന്നു.
ഐപിസി പാമ്പാടി സെന്റർ പാമ്പാടി ബെഥേൽ സഭാ വിശ്യാസികളും സ്റ്റെഫിന്റെ മാതാവ് ഷേർലി സാബു സഭാ ഹെഡ്മിസിസും സെന്റർ സൺഡേ സ്കൂൾ ട്രഷറാറുമാണ്.
സ്റ്റെഫിൻ എം ടെക് മെക്കാനിക്കൽ എഞ്ചനിയറിങ് പഠിച്ച് കുവൈറ്റിൽ കഴിഞ്ഞ 5 വർഷമായി ജോലിയിൽ ആയിരുന്നു.
ആഴ്ചയിൽ ഒരിക്കൽ മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ഉപവാസിച്ചു പ്രാർത്ഥിക്കുമായിരുന്നു.
പ്ലസ്റ്റു വരെയുള്ള പഠനം പാമ്പാടി ബിഎംഎം എച്ച് എസ് എസിലും, ബി ടെക് കോട്ടയം മംഗളം എഞ്ചനിയറിങ് കോളേജിലും, എം ടെക് കോട്ടയം പാമ്പാടി ആർഐറ്റി എഞ്ചനിയറിങ് കോളേജിലുമായിരുന്നു.
യുവജന മാത്യക പ്രവർത്തകനായിരുന്നു പ്രീയ സ്റ്റെഫിൻ.
–അനീഷ് പാമ്പാടി

