ഇടുക്കി: നെടുംകണ്ടം കുന്നേൽ വീട്ടിൽ എൻ.സി എബ്രാഹാം (ബേബി -76 ) നിത്യതയിൽ പ്രവേശിച്ചു. തൂക്കുപാലം ഐപിസി സഭാംഗമാണ്.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടില് ആരംഭിച്ച് രണ്ടുമണിക്ക് തൂക്കുപാലം ബഥേൽ ഐപിസി സഭയുടെ കരുണാപുരത്തെ സെമിത്തേരിയിൽ നടത്തും. തൂക്കുപാലം സഭാ ശുശ്രൂഷ കെ.എസ് എബ്രാഹാമിൻെറ അദ്ധ്യക്ഷതയിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ഐപിഎസ് കുമളി സെൻറർ പാസ്റ്റർ എം.ഐ കുര്യൻ നേതൃത്വം നൽകും.
ഭാര്യ മോളി കളരിയ്ക്കൽ കുടുഃബാംഗമാണ്. സി.ജി.ഐ കനകക്കുന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി തോമസിൻെറ സഹോദരി ഭർത്താവാണ് മരണപ്പെട്ട എബ്രഹാം.
മക്കൾ: സോബി, സോജി, സിജോ. മരുമക്കൾ: എബി,ബിനു,റെനി.




